തെന്നിന്ത്യയില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്ന നടിയായി മാറിയിരിക്കുകയാണ് അനുപമ പരമേശ്വരന്. സോഷ്യല്‍ മീഡിയ ഇടങ്ങൡും ലക്ഷക്കണക്കിന് ആരാധകരുള്ള താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ഒരു വള്ളിയില്‍ തൂങ്ങിയാടി കുസൃതി കാട്ടുന്ന നടിയുടെ വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. അനുപമ പരമേശ്വരന് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ ഇതിന്റെ റിയാലിറ്റി എന്താണെന്നും നടി വീഡിയോയില്‍ കാണിക്കുന്നുണ്ട്. വള്ളിയില്‍ തൂങ്ങിയാടാന്‍ ആണെങ്കിലും വളരെ സ്റ്റൈലിഷ് ലുക്കിലാണ് നടി എത്തിയിരിക്കുന്നത്. വീഡിയോ കണ്ട് ക്യൂട്ട് എന്നാണ് ആരാധകര്‍ കമന്റായി കുറിയ്ക്കുന്നത്. അതേസമയം, ഈ പരിപാടി കൊള്ളാമല്ലോ എന്നും ചില ആരാധകര്‍ പറയുന്നു. സിനിമാ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഈ ക്യൂട്ട് വീഡിയോ കൂടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി കമന്റുകളും ലൈക്കുകളുമാണ് വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്.
പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത് എങ്കിലും മലയാളത്തില്‍ ചുരുക്കം ചില സിനിമകളില്‍ മാത്രമാണ് അനുപമ പരമേശ്വരന് പ്രത്യക്ഷപ്പെട്ടത്… പക്ഷേ എല്ലാം ശ്രദ്ധ നേടിയ കഥാപാത്രങ്ങള്‍ തന്നെ ആയിരുന്നു.. ഇപ്പോള്‍ തെലുങ്ക് സിനിമാ ലോകത്താണ് നടി സ്കോര്‍ ചെയ്യുന്നത്. കന്നഡ, തമിഴ് സിനിമകളുടേയും ഭാഗമായിട്ടുണ്ട് അനുപമ. കാര്‍ത്തികേയ ആയിരുന്നു താരത്തിന്റെ ശ്രദ്ധ നേടിയ ഏറ്റവും പുതിയ ചിത്രം. 18 പേജസ്, ബട്ടര്‍ഫ്ളൈ, തുടങ്ങി മറ്റ് ഒരുപിടി സിനിമകളും നടി കമ്മിറ്റ് ചെയ്തിട്ടുണ്ട്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…