തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലെ നിറ സാന്നിദ്യം അനുഷ്കയുടെ വിവാഹ വാർത്ത പല തവണ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. കഴിഞ്ഞ ദിവസം സംവിധായകന് പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു എന്നും വാർത്തകൾ വന്നിരുന്നു, എന്നാൽ അത് സത്യമല്ല എന്നു പറഞ്ഞു അനുഷ്ക രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെ പറ്റി അനുഷ്ക തുറന്നു പറഞ്ഞിരിക്കുകയാണ്. ഏകദേശം 2008ലൊക്കെയാണ്, വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നു ഞാന്‍.
പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. പക്ഷെ ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല. ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു തീരുമാനമായിരുന്നു അത്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് ഇപ്പോഴും വളരെ മാന്യമായ ഒരു ബന്ധമായി മനസിലുണ്ട്. എന്നാല്‍ ഞാന്‍ വിവാഹം കഴിക്കുന്ന ദിവസം അത് വെളിപ്പെടുത്തും,” അനുഷ്ക പറയുന്നു.
പ്രഭാസിന്റെ പറ്റിയും അനുഷ്ക പറഞ്ഞിരുന്നു, തന്റെ ഏറ്റവും നല്ല സുഹൃത്താണ് പ്രഭാസ് എന്ന് അനുഷ്ക അഭിമുഖത്തിൽ പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും വിവാഹിതരുമല്ല, സ്ക്രീനില്‍ നല്ല ജോഡികളുമാണ് എന്നതാണ് എല്ലാത്തിന്റേയും കാരണം. ഞങ്ങള്‍ രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, ഈ സമയമാകുമ്ബോഴേക്കും അത് പുറത്താകുമായിരുന്നു. പരസ്പരം പ്രണയത്തിലാണെങ്കില്‍ അത് മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കാത്ത ആളുകളാണ് ഞങ്ങള്‍ രണ്ടു പേരും,” അനുഷ്ക പറഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…