അനുഷ്‌ക ഷെട്ടി വിവാഹിതയാകാൻ പോകുന്നു! വരൻ പ്രഭാസല്ല, സംശയത്തോടെ ആരാധകർ 

Follow Us :

അനുഷ്‌ക ഷെട്ടി ഒരു സിനിമ നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് തെന്നിന്ത്യൻ മാധ്യമങ്ങളിൽ  പ്രചരിക്കുന്നത്. കന്നട സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരു പ്രൊഡ്യൂസറെയാണ് tതാരം വിവാഹം കഴിക്കുന്നത്, ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ഉടന്‍ ഉണ്ടാവുമെന്നും അനുഷ്‌ക ഷെട്ടിയുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്, എന്നാൽ നടി ഇതുവരെ ഈ വിവാഹ വാർത്തകളോട് ഒന്നും പ്രതികരിച്ചിട്ടില്ല

അങ്ങനെ ആയതുകൊണ്ട് ഈ വാർത്ത ഒരു ഗോസിപ്പ് ആണോ എന്നതിൽ വ്യക്തതയില്ല, ഈയൊരു വിവാഹ വാർത്തയോട് നടി പ്രതികരിക്കുമോ ഇല്ലയോ എന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ആരധകർ ഇപ്പോൾ, ബാഹുബലിയിലെ പ്രഭാസിന്റെയും അനുഷ്‌ക ഷെട്ടിയുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വരെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അനുഷ്‌കയും പ്രഭാസും ഒന്നിക്കുന്ന കാണാന്‍ കാത്തിരുന്ന ആരാധകര്‍ എ ഐ ടൂള്‍ ഉപയോഗിച്ച് ഇരുവരുടെയും ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പ്രഭാസും അവിവാഹിതനാണ്. താനും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും തനിക്ക് പ്രഭാസിനെ വിളിക്കാമെന്ന് ഒരിക്കല്‍ അനുഷ്‌ക ഷെട്ടി പറഞ്ഞിരുന്നു,ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന്. അതേസമയം നേരത്തെ ഇത്തരത്തില്‍ വന്ന വിവാഹ വാര്‍ത്തകളെ നടി ചിരിച്ച് തള്ളുകയാണുണ്ടായത്. വിവാഹം സമയമാകുമ്പോള്‍ നടക്കുമെന്നാണ് അന്ന് അനുഷ്ക ഷെട്ടി പറഞ്ഞിരുന്നത്.