അനുഷ്ക ഷെട്ടി ഒരു സിനിമ നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് തെന്നിന്ത്യൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കന്നട സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ഒരു പ്രൊഡ്യൂസറെയാണ് tതാരം വിവാഹം കഴിക്കുന്നത്, ഇരുവരുടെയും എന്‍ഗേജ്മെന്റ് ഉടന്‍ ഉണ്ടാവുമെന്നും അനുഷ്ക ഷെട്ടിയുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകൾ വരുന്നുണ്ട്, എന്നാൽ നടി ഇതുവരെ ഈ വിവാഹ വാർത്തകളോട് ഒന്നും പ്രതികരിച്ചിട്ടില്ല
അങ്ങനെ ആയതുകൊണ്ട് ഈ വാർത്ത ഒരു ഗോസിപ്പ് ആണോ എന്നതിൽ വ്യക്തതയില്ല, ഈയൊരു വിവാഹ വാർത്തയോട് നടി പ്രതികരിക്കുമോ ഇല്ലയോ എന്നത് പ്രതീക്ഷിച്ചിരിക്കുകയാണ് ആരധകർ ഇപ്പോൾ, ബാഹുബലിയിലെ പ്രഭാസിന്റെയും അനുഷ്ക ഷെട്ടിയുടെയും ഓണ്‍ സ്ക്രീന്‍ കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് വരെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. അനുഷ്കയും പ്രഭാസും ഒന്നിക്കുന്ന കാണാന്‍ കാത്തിരുന്ന ആരാധകര്‍ എ ഐ ടൂള്‍ ഉപയോഗിച്ച് ഇരുവരുടെയും ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രഭാസും അവിവാഹിതനാണ്. താനും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും തനിക്ക് പ്രഭാസിനെ വിളിക്കാമെന്ന് ഒരിക്കല്‍ അനുഷ്ക ഷെട്ടി പറഞ്ഞിരുന്നു,ഇരുവരും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന്. അതേസമയം നേരത്തെ ഇത്തരത്തില്‍ വന്ന വിവാഹ വാര്‍ത്തകളെ നടി ചിരിച്ച് തള്ളുകയാണുണ്ടായത്. വിവാഹം സമയമാകുമ്പോള്‍ നടക്കുമെന്നാണ് അന്ന് അനുഷ്ക ഷെട്ടി പറഞ്ഞിരുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…