ഇനിയൊരു ജന്മം ഉണ്ടെങ്കിൽ സൂര്യയുടെ ഭാര്യ ആകണം, തന്റെ ആഗ്രഹം തുറന്നു പറഞ്ഞ് അനുശ്രീ

മഞ്ജുവും അനുശ്രീയും നായികമാർ ആകുന്ന പ്രതി പൂവൻ കോഴി തിയേറ്ററിൽ അതിനിടെ പലതരം ഗോസിപ്പുകൾ പങ്കു വെക്കുകയാണ് അതിലെ നടിമാർ, സിനിമയുടെ റിലീസിന് മുന്നോടിയായി പല അഭിമുഖങ്ങളിലും രസകരമായ വെളിപ്പെടുത്തലുകളാണ് നടിമാര്‍ നടത്തി കൊണ്ടിരിക്കുന്നത്. അനുശ്രീയ്ക്ക് പറയാനുള്ളത് തമിഴ് നടന്‍ സൂര്യയോടുള്ള ആരാധനയെ കുറിച്ചാണ്.

നേരത്തെ സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച അനുശ്രീ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിച്ചാല്‍ മതിയെന്ന് പറയുകയാണ് അനുശ്രീ

സൂര്യയുടെ വ്ലോയൊരു ആരാധികയാണ് അനുശ്രീ, സൂര്യ എന്ന് പറഞ്ഞാല്‍ ഞാന്‍ മരിക്കും. സൂര്യയുടെ സൂ എന്ന് കേട്ടാല്‍ തന്നെ ഞാന്‍ ചാടി എഴുന്നേല്‍ക്കും. പല അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട്. അടുത്ത ജന്മത്തില്‍ എനിക്ക് ജ്യോതിക ആവണമെന്നത്. പക്ഷേ അപ്പോഴും സൂര്യ ജ്യോതികയെ തന്നെ കേട്ടണം. ഞാന്‍ ജ്യോതികയായിട്ട് ജനിക്കുകയും പുള്ളി വെറേ കെട്ടിയിട്ടും കാര്യമില്ല.

തനിക്ക് സൂര്യയുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ അതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് അനുശ്രീ പറയുന്നു, തന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ച തൻ ആ സിനിമയ്ക്ക് വേണ്ടി പോകുമെന്ന് അനുശ്രീ പറഞ്ഞു. സൂര്യ കേരളത്തില്‍ പരിപാടിയ്ക്ക് വരുമ്പോള്‍ ചാനലില്‍ നിന്നൊക്കെ വിളിക്കും. പോയി സൂര്യയെ കാണാന്‍ പറഞ്ഞ്. എന്നാല്‍ ഞാന്‍ പോവില്ല. കാരണം അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ മാത്രമേ കാണൂന്നുള്ളു. എന്നെ അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റ് ആയി കണ്ടാല്‍ മതി. ഒരു ഫാനായിട്ട് കാണേണ്ട. ആര്‍ട്ടിസ്റ്റ് ആണെന്ന് അറിഞ്ഞതിന് ശേഷം ഞാനൊരു സൂര്യ ആരാധികയാണെന്ന് അറിഞ്ഞാല്‍ മതി. ദൈവത്തോട് എന്നും ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. ഒന്നും കേള്‍ക്കുന്നില്ലെന്ന് തമാശയായി അനുശ്രീ പറയുന്നു.

അനുശ്രീയ്ക്ക് സൂര്യയോടുള്ള ആഗ്രഹം പറയുന്നത് കേട്ട് കൊണ്ടിരുന്ന മഞ്ജു വാര്യര്‍ ഇതൊക്കെ കേട്ടിട്ട് എനിക്കും ആഗ്രഹമായി പോയെന്ന് പറയുകയാണ്. അനു എങ്ങനെയെങ്കിലും സൂര്യയുടെ കൂടെ ഒരു സിനിമ ചെയ്യട്ടെ എന്ന് മഞ്ജു പറയുന്നു. എന്നെ ആരെങ്കിലും ചൊറിയാന്‍ വന്നാല്‍ ഞാന്‍ മൈന്‍ഡ് ചെയ്യില്ല. എന്നാല്‍ സൂര്യയുടെ പേരും പറഞ്ഞാല്‍ ഞാന്‍ ഇറങ്ങും. ഏതോ കാലത്ത് തുടങ്ങിയ ഇഷ്ടമാണിതെന്നും അനുശ്രീ പറയുന്നു.

Rahul

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

5 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

56 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

58 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago