ഫേയ്‌സ്ബുക്ക് നിര്‍ത്തി പോകാന്‍ തോന്നും!!! നെഗറ്റീവ് മാത്രം പറയുന്നവരാണ്- അനുശ്രീ

മലയാളത്തിന്റെ പ്രിയനടിയാണ് അനുശ്രീ. സ്വാഭാവിക അഭിനയം കൊണ്ട് ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുശ്രീ. നാടന്‍ വേഷങ്ങളിലൂടെ തിളങ്ങിയ അനുശ്രീയുടെ ഗംഭീര മേക്കോവര്‍ ആയിരുന്നു ഇതിഹാസയില്‍ കണ്ടത്. താരങ്ങള്‍ക്ക് പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് വിമര്‍ശനങ്ങള്‍. പല തരത്തില്‍ മോശമായി കമന്റുകളും പലപ്പോഴും നേരിടാറുണ്ട്.

ഇപ്പോഴിതാ തനിക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ ആരാധകനെ കുറിച്ചാണ് അനുശ്രീ പങ്കുവയ്ക്കുന്നത്. വെറൈറ്റി മീഡിയയ്ക്ക് അനുശ്രീ നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. ഇപ്പോഴിതാ തനിക്ക് വന്ന മോശം കമന്റ് കാരണം ഫേയ്‌സ്ബുക്ക് ഉപയോഗിക്കാനേ കഴിയുന്നില്ലെന്ന് താരം പറയുന്നു. പലപ്പോഴും ഫേയ്‌സ്ബുക്ക് നിര്‍ത്തി പോകാന്‍ തോന്നാറുണ്ട്. എന്ത് പറഞ്ഞാലും പോസിറ്റീവായി എടുക്കാത്ത കുറേ ആളുകളാണ് അവിടെ. എന്തിട്ടാലും നെഗറ്റീവ് മാത്രം കാണുന്നവരാണ് എന്നും അനുശ്രീ ആരോപിക്കുന്നു. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറച്ചുകൂടെ നല്ല പ്രതികരണങ്ങളാണ് ലഭിക്കാറുള്ളത്.

അടുത്തിടെ ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്‌സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് ലഭിച്ചത് മോശം പ്രതികരണമാണ്. സഹോദരന്‍ ഷര്‍ട്ടിട്ടില്ലെങ്കില്‍ അനുശ്രീ അങ്ങനെ തന്നെ ചെയ്യുമോ എന്നൊക്കെയായിരുന്നു കമന്റുകള്‍. രാവിലെ പത്രം വായിക്കുന്ന പോലെ ഫേസ്ബുക്കില്‍ കയറി കുറ്റം പറയുന്നവരോട് വേറെ പണിയൊന്നുമില്ലേ എന്നാണ് ചോദിക്കാനുള്ളത്. ഒന്നുമില്ലെങ്കിലും രണ്ട് വാഴയെങ്കിലും വെക്കൂയെന്നും അനുശ്രീ ചോദിക്കുന്നു.

ശല്ല്യമായ ഒരു ആരാധകനെ കുറിച്ചും അനുശ്രീ പറയുന്നുണ്ട്. ഫോണില്‍ വിളിക്കുമായിരുന്നു. അയാള്‍ക്ക് എങ്ങനെ എന്റെ നമ്പര്‍ കിട്ടിയതെന്ന് അറിയില്ല. അയാളുടെ 15 നമ്പറുകള്‍ താന്‍ ബ്ലോക്കു ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫെയ്ക്ക് ഐഡികള്‍ ഉണ്ടാക്കിയിരുന്നു. സ്ഥിരം ഗുഡ് മോണിംഗ് മെസേജുകള്‍ ചെയ്യും. മോശമായി ഒന്നും പറഞ്ഞിട്ടില്ല. ആ ആളോട് മാത്രമാണ് തനിക്ക് ദേഷ്യം തോന്നിയിട്ടുള്ളതെന്നും താരം പറയുന്നു. അതല്ലാതെ മറ്റൊരു ആരാധക മെസേജുകളും ശല്ല്യമായിട്ടില്ലെന്നും താരം വ്യക്തമാക്കി.അതേസമയം, വിവാഹം കഴിക്കാന്‍ ആഗ്രഹം പറഞ്ഞ് വന്നവരുണ്ട്. പക്ഷെ അതൊന്നും ഒരിക്കും തനിക്ക് ശല്യമായി തോന്നിയിട്ടില്ലെന്നും അനുശ്രീ പറയുന്നു.

അനുശ്രീയുടെ പുതിയ ചിത്രം കള്ളനും ഭഗവതിയുമാണ്. വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, ബംഗാളി താരം മോക്ഷ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നത്.

Anu

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago