അനുശ്രീയ്ക്ക് എതിരെ പരാതിയുമായി ഗുരുവായൂർ ദേവസ്വം ബോർഡ്!

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു. എന്നാൽ ഇപ്പോൾ താരത്തിനെതിരെ പരാതിയുമായി എത്തിയിരിക്കുകയാണ് ഗുരുവായൂർ ദേവസ്വം ബോർഡ്. ക്ഷേത്ര ഭരണസമിതിയെ ചതിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്നാണ് അനുശ്രീയ്ക്ക് എതിരെ കൊടുത്തിരിക്കുന്ന പരാതി.

ഭരണസമിതി അനുശ്രീയ്ക്ക് എതിരെ മാത്രം അല്ല, ഹിന്ദുസ്ഥാൻ യൂണിലിവർ, സികസ്‌ത് സെൻസ് എന്ന പരസ്യ കമ്പനി ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവർക്കെതിരെയും ക്ഷേത്ര സമിതി പരാതി നൽകിയിട്ടുണ്ട്. കാരണം,ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തേക്ക് സാനിറ്റൈസേഷനു വേണ്ടി വരുന്ന നേച്ചർ പ്രൊട്ടക്‌ട് എന്ന ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഉത്പന്നം സംഭാവന / വഴിപാട് നൽകുന്നതിനും, ജനുവരി 12 മുതൽ 15 വരെയുള്ള തീയതികളിൽ ക്ഷേത്ര പരിസരത്തു സാനിറ്റെസേഷൻ നടത്തുന്നതിനും വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ഭരണ സമിതി നൽകിയ അനുമതി, തെറ്റായ രീതിയിൽ ഉപയോഗിച്ച് പരസ്യചിത്രം ചെയ്യുകയും ഇതുമൂലം അന്യായമായ ലാഭം ഉണ്ടാക്കുകയും ചെയ്തുവെന്നുമാണ് ദേവസ്വം അഡ്‌‌മിനിസ്‌ട്രേറ്റർ ടി ബ്രീജാകുമാരിയുടെ പരാതിയിൽ പറയുന്നത്. ഇത് മാത്രവുമല്ല, അനുശ്രി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ പരസ്യചിത്രം പ്രസിദ്ധീകരിച്ചത് ക്ഷേത്രത്തെയും ഭരണസമതിയെയും വഞ്ചിക്കുന്ന തരത്തിലെ പ്രവർത്തിയാണെന്നും അതിനാൽ ഇതിനു വേണ്ട തുടർ നടപടികൾ കൈക്കൊള്ളണം എന്നും പരാതിയിൽ പറയുന്നുണ്ട്. ഈ വാർത്തയ്‌ക്കെതിരെ അനുശ്രീ ഇത് വരെ പ്രതികരിച്ചിട്ടില്ല.

Sreekumar R