മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ഇപ്പോൾ വീട്ടുകാരുടെ സമ്മതം ഇല്ലാതെ നടന്നേ വിവാഹത്തെക്കുറിച്ചും മറ്റുമാണ് താരത്തിന്റെ തുറന്ന് പറച്ചിൽ. എന്റെ അമ്മയേക്കാൾ നന്നായി എന്നെ നോക്കുന്നത് എന്റെ അമ്മായിയമ്മ ആണ്. ഒരിക്കൽ പോലും തനിച്ചിരിക്കാൻ സമ്മതിക്കാത്ത ഒരാളാണ് ഭർത്താവ്. ഭർത്താവിനെക്കുറിച്ചും അമ്മായിയമ്മയെക്കുറിച്ചും അനുശ്രീ വാചാലയാകുന്നത് ഇതാദ്യമായി അല്ല മുൻപും നിരവധി തവണ താരം ഇത് തുറന്ന് പറഞ്ഞിട്ടുണ്ട്.
വീട്ടുകാരെ വിട്ട് താൻ വിവാഹം കഴിച്ചപ്പോൾ ഒത്തിരി നെഗറ്റീവ് കമന്റ്കളും മറ്റുമാണ് വന്നിരുന്നത്. ഇതെല്ലം താൻ കണ്ടില്ലെന്ന് നടിക്കുകയാണെന്നും തന്റെ അവസ്ഥ എന്താണെന്ന് അവർക്കാർക്കും അറിയില്ല എന്നും അങ്ങനെ പറയുന്നവർ പറഞ്ഞോട്ടെ എന്നുമാണ് താരം പറയുന്നത്. ക്യാമറാമാൻ വിഷ്ണുവിനെ ആണ് താരം വിവാഹം കഴിച്ചത്.പ്രണയത്തിൽ ആയിരുന്ന ഇരുവരും രഹസ്യമായി വിവാഹിതർ ആകുകയായിരുന്നു. അരയന്നങ്ങളുടെ വീട് എന്ന പരമ്പരയുടെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. സൗഹൃദം പതുക്കെ പ്രണയമായി മാറുകയായിരുന്നു. ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തതോടെ രഹസ്യമായി വിവാഹിതർ ആക്കുകയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ഇരുവരും പ്രണയത്തിൽ ആയിരുന്നു എന്ന് പോലും ഇരുവരുടെയും പരിചയക്കാർക്ക് മനസ്സിലായത്. വിവാഹശേഷവും അനുശ്രീ അഭിനയ രംഗത്ത് ഇപ്പോഴും സജീവമാണ്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…