കഴുത്തില്‍ രുദ്രാക്ഷമാലയും കുങ്കുമവും അണിഞ്ഞ് അനുശ്രീ!!

Follow Us :

ഡയമണ്ട് നെക്ലേസിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് അനുശ്രീ. അരുണേട്ടാ ഐ മിസ് യൂ എന്ന ഡയലോഗ് മാത്രം മതി അനുശ്രീയെ എന്നും ആരാധകര്‍ ഓര്‍മ്മിക്കാന്‍. പിന്നീടങ്ങോട്ട് വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അനുശ്രീ ആരാധകരെ ഞെട്ടിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചുകഴിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കഴുത്തില്‍ രുദ്രാക്ഷമാല അണിഞ്ഞാണ് താരത്തിന്റെ പുതിയ കുറിപ്പ്. താരം ആത്മീയതയിലേക്ക് ചുവടുവയ്ക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ഒന്നും പ്രതീക്ഷിക്കാതിരിക്കുക, ആരെയും കുറ്റപ്പെടുത്താതെയിരിക്കുക. നിങ്ങളുടെ സന്തോഷവും സങ്കടവും നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുക, നിങ്ങള്‍ ഓകെയാവും.’എന്നാണ് പുതിയ ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചത്. സെല്‍ഫ് ലവ് എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്‍കിയ ഹാഷ് ടാഗ്. നിമിഷ നേരത്തിനുള്ളില്‍ തന്നെ താരം പങ്കുവച്ച പോസ്റ്റ് വൈറലായി മാറി. യാത്രയ്ക്കിടയില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ താരം രാജ രവി വര്‍മ ചിത്രത്തിലെ അതിസുന്ദരിയായി ഒരുങ്ങി എത്തിയിരുന്നു. വയലറ്റ് നിറത്തില്‍ പിങ്ക് ബോര്‍ഡറുള്ള സാരിയില്‍ സുന്ദരിയായിരുന്നു താരം. മാലയും കുപ്പിവളകളും നെറ്റിച്ചുട്ടിയുമാണ് അണിഞ്ഞിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂവും ചൂടിയുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.