ഡയമണ്ട് നെക്ലേസിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ നായികയാണ് അനുശ്രീ. അരുണേട്ടാ ഐ മിസ് യൂ എന്ന ഡയലോഗ് മാത്രം മതി അനുശ്രീയെ എന്നും ആരാധകര്‍ ഓര്‍മ്മിക്കാന്‍. പിന്നീടങ്ങോട്ട് വ്യത്യസ്ത വേഷങ്ങളിലൂടെയാണ് അനുശ്രീ ആരാധകരെ ഞെട്ടിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം തെളിയിച്ചുകഴിഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. കഴുത്തില്‍ രുദ്രാക്ഷമാല അണിഞ്ഞാണ് താരത്തിന്റെ പുതിയ കുറിപ്പ്. താരം ആത്മീയതയിലേക്ക് ചുവടുവയ്ക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഒന്നും പ്രതീക്ഷിക്കാതിരിക്കുക, ആരെയും കുറ്റപ്പെടുത്താതെയിരിക്കുക. നിങ്ങളുടെ സന്തോഷവും സങ്കടവും നിങ്ങളുടെ ഉള്ളില്‍ തന്നെ സൂക്ഷിക്കുക, നിങ്ങള്‍ ഓകെയാവും.’എന്നാണ് പുതിയ ചിത്രം പങ്കുവച്ച് അനുശ്രീ കുറിച്ചത്. സെല്‍ഫ് ലവ് എന്നാണ് താരം ചിത്രങ്ങള്‍ക്ക് നല്കിയ ഹാഷ് ടാഗ്. നിമിഷ നേരത്തിനുള്ളില്‍ തന്നെ താരം പങ്കുവച്ച പോസ്റ്റ് വൈറലായി മാറി. യാത്രയ്ക്കിടയില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ താരം രാജ രവി വര്‍മ ചിത്രത്തിലെ അതിസുന്ദരിയായി ഒരുങ്ങി എത്തിയിരുന്നു. വയലറ്റ് നിറത്തില്‍ പിങ്ക് ബോര്‍ഡറുള്ള സാരിയില്‍ സുന്ദരിയായിരുന്നു താരം. മാലയും കുപ്പിവളകളും നെറ്റിച്ചുട്ടിയുമാണ് അണിഞ്ഞിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂവും ചൂടിയുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…