മലയാളത്തിന്റെ പ്രിയ നായികയാണ് അനുശ്രീ. സിനിമാ പാരമ്പര്യമൊന്നുമില്ലാതെ സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് അനുശ്രീ. ചെയ്ത കഥാപാത്രങ്ങള്‍ എല്ലാം ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്നിതാ ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ താരത്തിന്റെ ഫോട്ടോഷൂട്ടാണ് സോഷ്യലിടത്ത് വൈറലാകുന്നത്.
ഉണ്ണികണ്ണനെ താലോലിക്കുന്ന ചിത്രങ്ങളാണ് താരം ജന്മാഷ്ടമി സ്പെഷ്യല്‍ ഫോട്ടോസാണ് അനുശ്രീ പങ്കുവച്ചത്. മഞ്ഞ നിറത്തിലുള്ള സാരി ധരിച്ച് രാധയുടെ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
ഓറഞ്ച് നിറത്തിലുള്ള ബ്ലൗസില്‍ സ്വീക്വന്‍സ് വര്‍ക്ക് നല്‍കിയിട്ടുണ്ട്. ട്രഡീഷണല്‍ മാലയും കമ്മലും മൂക്കുത്തിയും അണിഞ്ഞ് അതിസുന്ദരിയായിട്ടുണ്ട് അനുശ്രീ എത്തിയത്. കണ്ണനെ മടിയില്‍ താലോലിക്കുകയാണ് അനുശ്രീ. മഞ്ഞ പട്ടുടുത്ത് കയ്യില്‍ ഓടക്കുഴലും പിടിച്ചാണ് ഉണ്ണികണ്ണന് ഒരുങ്ങിയത്.
‘ധര്‍മ്മ സംസ്ഥാപനത്തിനായി ഭഗവാന് ശ്രീകൃഷ്ണന് ഭൂമിയില്‍ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി. എല്ലാ സംസാര സമസ്യകള്‍ക്കും ഒരു മുളന്തണ്ടു കൊണ്ട് പരിഹാരം കണ്ടെത്തിയ അമ്പാടി കണ്ണന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ എല്ലാ ഗോപന്മാരും ഗോപികമാരും ഗോകുലവും ഒരുങ്ങി കഴിഞ്ഞു. ഏവര്‍ക്കും ഹൃദയം നിറഞ്ഞ ശ്രീ കൃഷ്ണ ജയന്തി ആശസകള്‍’. എന്നു പറഞ്ഞാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചത്.
എല്ലാവര്‍ഷവും അനുശ്രീ രാധയായി ഫോട്ടോഷൂട്ട് നടത്താറുണ്ട്. ഇത്തവണ സഹോജദരന്റെ കുഞ്ഞുമൊത്താണ് താരത്തിന്റെ ഫോട്ടോഷൂട്ട്. ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഹൃദയം കീഴടക്കുന്ന ചിത്രങ്ങള്‍.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…