മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ് നടി അനുശ്രീയെ. അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ വഴിയോരത്ത് മാങ്ങ വില്‍ക്കുന്ന ഒരു കടയില്‍ കടക്കാരിയായി ഇരിക്കുന്ന ചിത്രങ്ങള്‍ അനുശ്രീ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു മാമ്പഴക്കാലം എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ചുരിദാര്‍ ധരിച്ച് തനിനാടന്‍ ലുക്കിലാണ് അനുശ്രീയെ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അനുശ്രീയുടെ കസിനായ മഹേഷാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. കമന്റുകളുമായി നിരവധി പേര് രംഗത്ത് എത്തി.
അനുശ്രീ നായികയാകുന്ന പുതിയ ചിത്രമാണ് ‘താര’. ദെസ്വിന്‍ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദെസ്വിന്‍ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. സമീര്‍ പി എം ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍. അന്റോണിയോ മോഷന്‍ പിക്ചേഴ്സ്, ക്ലോസ് ഷോട് എന്റര്‍ടെയ്ന്‍മെന്റ്സ്, സമീര്‍ മൂവീസ് എന്നീ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാന്‍ പുലിക്കൂടന്‍.
12th മാന്‍ ആണ് അനുശ്രീയുടെതായി പുറത്തിറങ്ങാനുള്ള ഏറ്റവും പുതിയ ചിത്രം.. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ തന്നെയാണ് അനുശ്രീ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…