ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ട്; ആകാശത്തോളം പ്രതീക്ഷകൾ, ‘അന്വേഷിപ്പിൻ കണ്ടെത്തും’ റിലീസ്

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ത്രില്ലർ “അന്വേഷിപ്പിൻ കണ്ടെത്തും” സിനിമ ഫെബ്രുവരി 9ന് സിനിമ തീയേറ്ററിലേക്ക് എത്തും. പൃഥ്വിരാജ് നായകനായ കാപ്പയുടെ വൻ വിജയത്തിന് ശേഷം തിയ്യേറ്റർ ഓഫ് ഡ്രീംസും സരിഗമയും യൂഡ്ലി ഫിലിംസിന്റേയും ബാനറിൽജിനു വി ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നായ ‘അന്വേഷിപ്പിൻ കണ്ടെത്തും’ വമ്പൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകനായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ജിനു വി എബ്രഹാം ആണ്. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായിരുന്നു ഡാർവിൻ കുര്യാക്കോസ്. പതിവ് ഇൻവെസ്റ്റിഗേഷൻ രീതിയിൽ നിന്നും മാറി അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ‘തങ്കം’ സിനിമയുടെ ഛായാഗ്രഹണം നിർവ്വഹിച്ച ഗൗതം ശങ്കർ ആണ് ഈ സിനിയമക്കും ക്യാമറ ഒരുക്കുന്നത്. എഡിറ്റിംഗ്- സൈജു ശ്രീധർ, കലാ സംവിധാനം-ദിലീപ് നാഥ്, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്-സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, മാർക്കറ്റിങ്- ഒബ്സ്ക്യുറ, പി.ആർ.ഒ- ശബരി.

Gargi

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

47 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago