”സൂപ്പർ ഹീറോയൊന്നുമല്ല, എല്ലാവർക്കുമറിയാവുന്ന ഒരു സാധാരണ പൊലീസുകാരൻ”; ടൊവിനോ തോമസ്

ടൊവിനോ തോമസ് – ഡാർവിൻ കുര്യാക്കോസ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് റിലീസിനായി തയാറെടുക്കുകയാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ എസ്.ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ജിനു വി എബ്രഹാമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് ടൊവിനോ പറഞ്ഞിരിക്കുന്ന വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

”എസ്ര’ എന്ന സിനിമയിൽ ഞാൻ എ.സി.പിയായിരുന്നു. ‘തരംഗ’ത്തിൽ സസ്പെൻഷനിലുള്ളൊരു പൊലീസുകാരനും. ‘കൽക്കി’യിൽ ലാർജർ ദാൻ ലൈഫ് എന്ന് പറയാവുന്ന ക്യാരക്ടറായിരുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ഈ സിനിമയിൽ നമുക്കേറെ പരിചയമുള്ളൊരു പൊലീസുകാരനായിട്ടാണ് വേഷമിടുന്നത്. സൂപ്പർഹീറോ ഒന്നുമല്ല, സങ്കടം വരുമ്പോൾ കരയുകയും സന്തോഷിക്കുമ്പോൾ ചിരിക്കുകയുമൊക്കെ ചെയ്യുന്ന ഒരു സാധാരണ പോലീസുകാരൻ’’.- ടൊവിനോ തോമസ് വ്യക്തമാക്കി.

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസിലാണ് സിനിമയുടെ അവതരണം എന്നാണ് ട്രെയിലർ കാണുമ്പോൾ മനസ്സിലാക്കാനാകുന്നത്. 2 മില്യൺ കാഴ്ചക്കാരിലേറെ നേടി ട്രെയിലർ തരംഗമായിരിക്കുകയാണ്. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

തൊണ്ണൂറുകളിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയുടെ ചിത്രീകരണം കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയായത്. മലയാള സിനിമയിൽ അധികം കണ്ടുപരിചയിച്ചിട്ടില്ലാത്ത ഇടങ്ങളിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ഷൂട്ട് ചെയ്തിട്ടുള്ളതെന്ന പ്രത്യേകതയുമായാണ് ചിത്രമെത്തുന്നത്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’എന്ന പ്രത്യേകതയുമുണ്ട്. സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ‘തങ്കം’ സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധർ, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, പി ആർ ഒ: ശബരി, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാൻറ്.

‘ഇരുണ്ട പശ്ചാത്തലത്തിലുള്ള ത്രില്ലർ അല്ല, വിന്റേജ് ഫീലും കളർ ടോണും’; അന്വേഷിപ്പിൻ കണ്ടെത്തും തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഇൻവസ്റ്റിഗേറ്റിവ് ഡ്രാമ തിയേറ്റർ റിലീസിനൊരുങ്ങുകയാണ്. വർഷങ്ങൾക്ക് മുൻപ് നടന്ന കൊലപാതകവും അത് അന്വേഷിക്കാനായി ഉദ്യോഗസ്ഥർ നടത്തുന്ന യാത്രയുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിന്റെ ഇതുവരെയിറങ്ങിയ പോസ്റ്ററുകൾക്കും ടീസറിനും ട്രെയ്ലറിനുമെല്ലാം മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകർക്കിടയിൽ. പതിവ് കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായ അവതരണരീതിയാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ഈ സിനിമയിൽ പിന്തുടർന്നിരിക്കുന്നത്.

ഇരുണ്ട പശ്ചാത്തലത്തിലുള്ള പതിവ് ത്രില്ലർ അവതരണ രീതികളിൽ നിന്ന് മാറി വിന്റേജ് ഫീലിലും കളർ ടോണിലുമായാണ് അന്വേഷിപ്പിൻ കണ്ടെത്തും എന്ന ടൊവിനോ തോമസ് ചിത്രത്തിന്റെ ടീസർ ഇറങ്ങിയത്. കപ്പത്തോട്ടങ്ങളും റബ്ബർ തോട്ടങ്ങളും പശ്ചാത്തലമായ ഈ സിനിമയിൽ റബ്ബർ വെട്ടുകാരും മീൻകാരനുമെല്ലാമാണ് സാക്ഷികളായി വരുന്നതെന്നും ഇത് പ്യുവേർലി എൺപതുകളിലെ കഥയാണെന്നും തിരക്കഥാകൃത്ത് ജിനു വി എബ്രഹാം നേരത്തേ പറഞ്ഞിരുന്നു.

ഈ ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന പൊലീസ് ഉദ്ദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം, എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പ്രശസ്ത തെന്നിന്ത്യൻ സംഗീതജ്ഞനായ സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകതയും ഈ സിനിമയ്ക്ക് സ്വന്തമാണ്. ചിത്രത്തിന്റെ ട്രെയ്ലർ ഇറങ്ങുന്നതിനോടനുബന്ധിച്ച്, ‘മലയാളത്തിൽ എൻറെ സ്വപ്നത്തിന് തുടക്കമാകുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഉടൻ എന്ന് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Ajay

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

1 hour ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

7 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago