നടി അപര്‍ണ ബാലമുരളിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. തന്റെ മനോഹരമായ ചിത്രങ്ങള്‍ അപര്‍ണ തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചത്. അപര്‍ണ ചിത്രങ്ങള്‍ പങ്കുവെച്ചതോടെ സിനിമാ രംഗത്തെ നടിയുടെ സുഹൃത്തുക്കളും മറ്റ് ആരാധകരും കമന്റുകള്‍ അറിയിച്ച് എത്തുകയാണ്.
ഇത്രയും മികച്ച ടീമിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം, ഈ മനോഹരമായ ചിത്രത്തിന് ചാക്കോച്ചന് നന്ദി’, അപര്‍ണ ബാലമുരളി തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ കുറിച്ചു. പത്മിനിയുടെ ലൊക്കേഷനില്‍ നിന്നുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. സുന്ദരിയെന്നാണ് നസ്രിയ ചിത്രങ്ങള്‍ക്ക് നല്കിയ തലക്കെട്ട്.
മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് കൂടി സ്വന്തമാക്കിയ അപര്‍ണയുടെ ഒരുപാട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.. അതില്‍ ഓരോ സിനിമയ്ക്കായും വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അതേസമയം കുഞ്ചാക്കോ ബോബന് ടൈറ്റില്‍ കഥാപാത്രമായി അഭിനയിക്കുന്ന പത്മിനി ഒരു കോമഡി ഡ്രാമയായിരിക്കും. കുഞ്ഞിരാമായണം പോലെ ഈ സിനിമ കോമഡി വിഭാഗത്തില്‍ പെട്ടതല്ലെങ്കിലും, വളരെ രസകരമായ നിമിഷങ്ങള്‍ നല്‍കുമെന്ന് ഉറപ്പാണ്. കുടുംബമായി ആസ്വദിക്കാന്‍ കഴിയുന്ന ഒരു കൊച്ച് ചിത്രമായിരിക്കും ഇത്, സെന്ന ഹെഗ്ഡെ പറഞ്ഞു.
‘കല്‍ക്കി’, ‘എബി’ തുടങ്ങിയ സിനിമകള്‍ ഒരുക്കിയ ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിന് കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും നിര്‍മ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കിയത് ശ്രീരാജ് ആയിരുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മാര്‍ക്കറ്റിംഗ് – എന്റര്‍ടൈന്‍മെന്റ് കോര്‍ണര്‍.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…