പഠനത്തിനും ജോലി തിരക്കിനും ഒരിടവേള നല്‍കിയാണ് അപര്‍ണ ദാസ് സിനിമാ അഭിനയത്തിലേക്ക് തിരിയുന്നത്. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന് എന്ന സിനിമയിലൂടെയാണ് അപര്‍ണ സിനിമാ രംഗത്തേക്ക് എത്തുന്നത്. ടിക്ക് ടോക്ക് വീഡിയോസിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന താരം അങ്ങനെ സിനിമാ മേഖലയിലും തുടക്കം കുറിച്ചു. പിന്നീട് മനോഹരം എന്ന സിനിമയില്‍ ശ്രീജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അപര്‍ണ എത്തി.
ഈ സിനിമയില്‍ താരത്തിന് ലീഡിംഗ് റോള്‍ തന്നെയായിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് നായകനായി എത്തിയ ബീസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമാ മേഖലയിലേക്ക് എത്തുന്നത്. ഈ സിനിമയില്‍ കൂടി എത്തിയതോടെ താരത്തിന് ആരാധകര്‍ ഇരട്ടിയായി. ഇപ്പോഴിതാ അവധിക്കാലം മാലിദ്വീപില്‍ ആഘോഷിക്കുന്ന താരത്തിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.
മുന്‍പും അപര്‍ണയുടെ ഫോട്ടോ ഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. കടലിന്റെ നിറമുള്ള വസ്ത്രം ധരിച്ച് അതീവ സുന്ദരിയായിട്ടാണ് താരത്തെ ഫോട്ടോകളില്‍ കാണാന്‍ സാധിക്കുന്നത്. ഡിസൈന്‍സ് ബൈ ലിസില് നിന്നാണ് താരത്തിന്റെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്, ആന്‍ഡ്രിയ ആണ്.
താരത്തിന്റെ മനോഹര ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. അതേസമയം, താരത്തിന്റെ പുതിയ സിനിമകള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്., മലയാളത്തിലും തമിഴിലുമായി അപര്‍ണ കഥാപാത്രമായി എത്തുന്ന സിനിമകള്‍ ഒരുങ്ങുന്നുണ്ട്. പ്രിയന് ഓട്ടത്തിലാണ് എന്ന സിനിമയിലാണ് മലയാളത്തില്‍ താരം അഭിനയിക്കുന്നത്. അതേസമയം, തമിഴില്‍ ദാദ എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…