Film News

മനോധൈര്യവും പ്രാര്‍ത്ഥനയും കൊണ്ടും തിരിച്ചുവന്നു!! അപര്‍ണ ഗോപിനാഥ്

മലയാളത്തിലെ ഏറെ ആരാധകരുള്ള നടിയാണ് അപര്‍ണ ഗോപിനാഥ്. വളരെ കുറച്ച് ചിത്രങ്ങളെ ചെയ്തിട്ടുള്ളൂ എങ്കിലും ആരാധകമനസ്സില്‍ വളരെ പെട്ടെന്ന് ഇടം പിടിയ്ക്കാന്‍ താരത്തിനായി. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എബിസിഡി എന്ന സിനിമയിലൂടെയാണ് അപര്‍ണ മലയാള സിനിമയിലേക്ക് കടന്നുവന്നത്. എബിസിഡിയ്ക്ക് ശേഷം ബൈസിക്കിള്‍ തീവ്സ്, മുന്നറിയിപ്പ്, ചാര്‍ളി, സ്‌കൂള്‍ ബസ്, സഖാവ്, ഒരു നക്ഷത്രമുള്ള ആകാശം, സേഫ് എന്നിവയിലെല്ലാം അപര്‍ണ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്.

2019ന് ശേഷം അപര്‍ണ സിനിമയില്‍ സജീവമല്ല. സിനിമയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ് അപര്‍ണ. ഇപ്പോഴിതാ അപര്‍ണ പങ്കിട്ട പുതിയ ചിത്രങ്ങളും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനും ആരാധകരെ കണ്‍ഫ്യൂഷനിലാക്കിയിരിക്കുകയാണ്.

തിരിച്ചു വരില്ലെന്ന് കരുതിയ ഇടത്ത് നിന്ന് മനോധൈര്യം കൊണ്ടും വിധി അതായതുകൊണ്ടും പ്രാര്‍ത്ഥന കൊണ്ടും തിരിച്ചുവന്നു എന്നാണ് അപര്‍ണ കുറിച്ചത്. തുടക്കം, പുതിയ തുടക്കം, ഓരോ പാളികളായി, പ്രാര്‍ത്ഥന എന്നൊക്കെയാണ് ആ പോസ്റ്റിന് താരം നല്‍കിയ ഹാഷ് ടാഗുകള്‍. മറ്റൊന്ന് പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി… ദൈവത്തിന് നന്ദി എന്നൊക്കെയാണ് താരം കുറിച്ചത്. പ്രാര്‍ത്ഥന, അത്ഭുതം, 2024, വിശ്വാസം എന്നിങ്ങനെയൊക്കെയാണ് പോസ്റ്റിന് നല്‍കിയിരിക്കുന്ന ഹാഷ് ടാഗ്.

അപര്‍ണ ഏതോ അപകടകരമായ സാഹചര്യത്തിനെ അതിജീവിച്ചെന്നാണ് ആരാധകരുടെ കമന്റുകള്‍. എന്തുകൊണ്ടാണ് ഇത്തരം വരികള്‍ കുറിച്ചതെന്ന് താരവും വ്യക്തമാക്കിയിട്ടില്ല. താരത്തിന് എന്തുപറ്റി എന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്.

സെല്‍ഫികള്‍, യാത്രകള്‍ക്കിടയിലും പകര്‍ത്തിയ പോട്രേറ്റുകള്‍ എന്നിവയെല്ലാം അപര്‍ണ സോഷ്യലിടത്ത് പങ്കിടാറുണ്ട്. അവയില്‍ ഭൂരിഭാഗവും ബ്ലാക്ക് ആന്റ് വൈറ്റിലുള്ളവയാണ് താരം പങ്കിടുന്ന ചിത്രങ്ങളിലേറെയും. എന്തുകൊണ്ടാണ് നടി ചിത്രങ്ങളും സെല്‍ഫികളും ബ്ലാക്ക് ആന്റ് വൈറ്റില്‍ ടോണില്‍ പങ്കുവെക്കുന്നതെന്ന് വ്യക്തമല്ല.

Anu