എല്ലാവരും വിചാരിക്കുന്നത് ഞങ്ങൾ ഭയങ്കര സ്നേഹത്തിൽ ആണെന്നാണ്

പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ ആണ് ജീവയും ഭാര്യ അപർണ്ണയും, സരിഗമപയെന്ന ഷോയിലൂടെയായിരുന്നു ജീവ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. സൂര്യ മ്യൂസിക്കിൽ കോ ആങ്കർ ആയി എത്തിയപ്പോഴായിരുന്നു ജീവയും അപർണ്ണയും കണ്ടുമുട്ടുന്നതും പ്രണയിക്കുന്നതും കല്യാണം കഴിക്കുന്നതും. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ ഇടയ്ക്ക് സരിഗമപയിലേക്ക് അതിഥിയായെത്തിയിരുന്നു. താന്‍ പോലും ഇതേക്കുറിച്ച്‌ അറിഞ്ഞിരുന്നില്ലെന്നും ശരിക്കും സര്‍പ്രൈസായി പോയെന്നുമായിരുന്നു ജീവ പറഞ്ഞത്. അപ്പുവെന്നും ശിട്ടുവെന്നുമൊക്കെയാണ് താന്‍ അപര്‍ണ്ണയെ വിളിക്കാറുള്ളതെന്നും ജീവ പറഞ്ഞിരുന്നു.

ഇരുവരും ഒന്നിച്ചെത്തുന്ന അഭിമുഖങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. നിരവധി ആരാധകർ ആണ് ഈ താരദമ്പതികൾക്ക് ഉള്ളത്. ഇരുവരും തമ്മിൽ മികച്ച കെമിസ്ട്രി ആണെന്നൊക്കെയുള്ള കമെന്റുകളും പ്രേക്ഷകരിൽ നിന്ന് വരാറുണ്ട്.  സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിൽ ഒരു അഭിമുഖത്തിൽ താരങ്ങൾ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. വിവാഹത്തിന് മുൻപ് തനിക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു എന്നാണ് അപർണ്ണ പറഞ്ഞത്.

ഇപ്പോൾ ഓരോ ഷോ കഴിയുമ്പോഴും ഷോ നന്നായിരുന്നു എന്ന് പറഞ്ഞു ജീവയ്ക്ക് പെൺപിള്ളേര് മെസ്സേജ് അയക്കാറുണ്ട്. എന്നാൽ തനിക്ക് വിവാഹം കഴിക്കുന്നതിന് മുൻപ് അങ്ങനത്തെ മെസ്സേജുകൾ വരാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വരാറില്ല എന്നും അപർണ്ണ പറഞ്ഞു. ഇപ്പോഴും ഇങ്ങേരുടെ കൂടെ നടക്കുന്നത് കൊണ്ട് ഭയങ്കര സ്നേഹമാണ് ഞങ്ങൾ തമ്മിൽ എന്നാണ് ആളുകൾ പറയുന്നത്. നിങ്ങൾ പോളിയാണ് എന്നൊക്കെ ആളുകൾ പറയാറുണ്ട്. എന്നാൽ സത്യം അതല്ല എന്നും ഞങ്ങൾ തമ്മിൽ മിക്കപ്പോഴും വഴക്ക് ആണെന്നും ആണ് അപർണ്ണ പറഞ്ഞത്. ഇനിയെങ്കിലും ആരെങ്കിലും ഇവൾക്ക് ഒന്ന് മെസ്സേജ് അയക്കണേ എന്നും ജീവ തമാശ രൂപേണ പറഞ്ഞു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

9 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

9 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

9 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

9 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

13 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

14 hours ago