നടി അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു, വരൻ ധിമന്‍ തലപത്ര

നടിയും യൂനൈറ്റഡ് നേഷന്‍സ് എന്‍വിയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷന്‍ കണ്‍സള്‍ട്ടന്റുമായ അപൂര്‍വ്വ ബോസ് വിവാഹിതയാകുന്നു. ധിമന്‍ തലപത്രയാണ് വരന്‍. അപൂര്‍വ്വ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹ നിശ്ചയ ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങളും ആരാധകരും അപൂര്‍വ്വയ്ക്ക് ആശംസയറിയിച്ചെത്തി. അഹാന കൃഷ്ണ, അര്‍ച്ചന കവി, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് താരത്തിന് ആശംസകളുമായെത്തിയത്.

 

കൊച്ചി സ്വദേശിയായ അപൂര്‍വ്വ മലര്‍വാടി ആര്‍ട്സ് ക്ലബ്, പ്രണയം, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലാണ് വേഷമിട്ടത്. ഇന്റര്‍നാഷണല്‍ ലോയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയാണ് യുണൈറ്റഡ് നേഷന്‍സില്‍ ജോലിയ്ക്ക് പ്രവേശിച്ചത്. സ്വിറ്റ്സര്‍ലാന്റിലെ ജനീവയിലാണ് അപൂര്‍വ്വ ഇപ്പോള്‍ താമസിക്കുന്നത്.

Gargi