ഇതുവരെ ഒരു കഥാപാത്രങ്ങള്‍ കൊണ്ടും ഇമ്പ്രെസ്സ് ചെയ്യാത്ത നടി!!! കാസ്റ്റിംഗ് ആയപ്പോള്‍ തൊട്ട് മിസ്സ് കാസ്റ്റ് ആയി പോയി

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്കെത്തിയ താരമാണ് അനശ്വര രാജന്‍. ഉദാഹരണം സുജാതയില്‍ മഞ്ജുവാര്യരുടെ മകളായിട്ടാണ് അനശ്വര സിനിമാ ലോകത്തേക്ക് എത്തിയത്. ശേഷം പിന്നീട് വന്ന തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ നായികയായും അനശ്വര ശ്രദ്ധേയയായി. ഇപ്പോഴിതാ തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന മോഹന്‍ലാലിന്റെ നേരിലും അനശ്വര ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

അതേസമയം, അനശ്വരയെ കുറിച്ചൊരു പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. രോഹിത് ആര്‍ മൂവി ഗ്രൂപ്പില്‍ പങ്കിട്ട കുറിപ്പില്‍ അനശ്വരയുടെ നേരിലെ പ്രകടനത്തെ അഭിനന്ദിച്ചുള്ളതാണ്. നാളിതുവരെ ചെയ്ത കഥപാത്രങ്ങള്‍ ഒരു തരത്തിലും ഇമ്പ്രെസ്സ് ചെയ്യാത്ത നടി… മുന്‍വിധിയോട് കൂടെ സിനിമ കാണാന്‍ കേറിയ പ്രേക്ഷകരുടെ തലച്ചോറിലേക് കുത്തി നിറച്ചെത്തിയ ചിന്തകളില്‍ ഒന്നാമതായി നില്‍ക്കുന്ന കാര്യം ഇതുതന്നെ ആകും…

നേരിന്റെ കാസ്റ്റിംഗ് ആയപ്പോള്‍ തൊട്ട് മിസ്സ് കാസ്റ്റ് ആയി പോയി… ജീതുവിന് എന്ത് പറ്റി എന്ന് മുറുമുറുത്ത മലയാള സിനിമ ക്രിട്ടിക്കുകളെ ഒക്കെ കൊഞ്ഞനം കുത്തികൊണ്ട് ഉള്ള ഒരു അസാമാന്യ പ്രകടനം…

അങ്ങനെയേ താങ്കളെ വിശേഷിപ്പിക്കുവാന്‍ തരമുള്ളൂ…

ബെഞ്ച്മാര്‍ക് ചെയ്യത്തക്ക വണ്ണം ഇതുവരെ ഒരു കഥാപാത്രം ചെയ്യാത്ത ഒരു അഭിനേത്രിയില്‍ നിന്ന് മോഹന്‍ലാല്‍ എന്ന ലോകം കണ്ട ഏറ്റവും മികച്ച നടനെന്ന് ഞാന്‍ വിശ്വസിക്കുന്ന ആഹ് മഹാമേരുവിനെ നോക്കുകുത്തി ആക്കി നിര്‍ത്തി താങ്കള്‍ നടത്തിയ ആഹ് 5 മിനിറ്റ് പ്രകടനം മാത്രം മതി താങ്കള്‍ എത്രത്തോളം മികച്ചതാണെന് മനസിലാക്കാന്‍….

Hats Off To Tou Answara…

For this resplendent homework..dedication you delivered… And for being the epitome of performer-

Take a bow??????

പ്രാഞ്ചിയേട്ടനിലെ പണ്ഡിറ്റ് മാഷ് പോളിയോട് പറഞ്ഞപോലെ… ”പ്രതിഭയാണ്.. പ്രതിഭാസമാണ് എന്നു പറഞ്ഞാണ് രോഹിത് കുറിപ്പ് അവസാനിപ്പിക്കുന്നത്.

അതേസമയം, അനശ്വരയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമാണ് നേര്. തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തില്‍ അനശ്വര കാഴ്ച വച്ചത്. ആരാധകരുടെ സ്‌നേഹത്തിനും അഭിനന്ദനങ്ങള്‍ക്കെല്ലാം അനശ്വര
നന്ദിയറിച്ചിരുന്നു. ”ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്‌നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്‌നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളര്‍ന്നവളാണ് ഞാന്‍.. കൂടെയുണ്ടാവണം ??” എന്നായിരുന്നു അനശ്വര പങ്കുവച്ചത്.

Anu

Recent Posts

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

2 mins ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

4 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

8 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

9 hours ago