ദൈവത്തെ വിളിച്ച് അപ്സര; ഭർത്താവിന്റേത് സെന്റിയടിച്ച് വോട്ട് വാങ്ങാനുള്ള അടവോ?

രസ്മിന് ശേഷം അപ്സര പുറത്തായിട്ടുണ്ടോ അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകൾ. കഴിഞ്ഞ ദിവസം അപ്സരയുടെ ഭർത്താവ് ആൽബി പങ്കുവച്ച പോസ്റ്റും അതിനു ആക്കം കൂട്ടിയിട്ടുണ്ട്. ഇന്നലെയാണ് അപ്‌സര പുറത്തായെന്ന വാര്‍ത്തകളോട് ആല്‍ബി പ്രതികരിച്ചത്. അപ്‌സരയ്‌ക്കൊപ്പമുള്ള ചിത്രമടക്കം പങ്കുവച്ചായിരുന്നു  ആല്‍ബിയുടെ പ്രതികരണം. അപ്‌സര പുറത്തായെന്ന് പറഞ്ഞ് പലരും തനിക്ക് മെസേജ് അയക്കുന്നുണ്ടെന്നും പിആര്‍ ടീമുകള്‍ ജയിച്ചു, നമ്മള്‍ തോറ്റു എന്നാണ് ആല്‍ബി പോസ്റ്റില്‍ പറഞ്ഞത്. തോറ്റാലും ജയിച്ചാലും തനിക്ക് ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ തന്റെ കൂടെയുണ്ടാവുമെന്നും താന്‍ പൊന്നു പോലെ നോക്കുകയും ചെയ്‌തോളാം എന്നും ആല്‍ബി കുറിച്ചിരുന്നു. എന്നാൽ അതിനു ശേഷം അപ്സര പുറത്തായിട്ടില്ലേയെന്നും പുറത്തായി എന്നത് വ്യാജ വാര്‍ത്തയായിരുന്നുവെന്നും പറയുന്നുണ്ട്. ആല്‍ബിയുടെ പ്രതികരണം അപ്‌സര പുറത്തായെന്ന പറയുന്ന വ്യാജ വാര്‍ത്തകളോടുള്ള സര്‍ക്കാസം ആണെന്നാണ് കരുതപ്പെടുന്നത്. അതേസമയം തന്നെ  ഭർത്താവിന്റെ പോസ്റ്റ് ആളുകളെ പറ്റിക്കുന്നതാണെന്ന് പറയുന്ന പ്രേക്ഷകർ,

ഇത്തരം പ്രവണതകള്‍ അവർക്ക് തന്നെ തിരിച്ചടിയാകുമെന്നും ചൂണ്ടിക്കാട്ടുന്നു. നെക്സ്റ്റ് വീക്ക് ഇ നോമിനേഷന്‍ തന്നെ തുടരും, ലാസ്റ് പൊസിഷന്‍ ഉള്ള റെസ്മിന്‍ പുറത്തായി സെക്കന്റ് ലാസ്‌റ് ഉള്ളത് അപ്‌സര ആണ് നോമിനേഷന്‍ തുടരുന്നത് കൊണ്ട് നെക്സ്റ്റ് വീക്ക് എവിക്ട അകാന്‍ ചാന്‍സ് അപ്‌സര ആണ്, അതുകൊണ്ടു സെന്റി അടിച്ചു വോട്ട് മേടിക്കാന്‍ ഉള്ള അടവാണ് എന്നൊക്കെയാണ് ആൽബിയുടെ പോസ്റ്റിനു കമന്റുകൾ വന്നത്. ഇപ്പോഴിതാ എവിക്ഷനുമായി ബന്ധപ്പെട്ടുള്ള ഒരു പ്രോമോ വിഡിയോയും ബിഗ്ഗ്‌ബോസ് പുറത്തുവിട്ടിരിക്കുകയാണ്. ഗാർഡന്‍ ഏരിയലില്‍ വെച്ചാണ് നോമിനേഷന്‍ നടക്കുന്നത്. നോമിനേഷനില്‍ ഇല്ലാതെ സായി, നോറ, സിജോ, നന്ദന എന്നിവരെ ഒരുവശത്തും ബാക്കിയുള്ള ഒമ്പത് പേരെ മറ്റൊരു വശത്തും മാറ്റി നിർത്തിയിരിക്കുകയാണ്. അതിനിടെ തൊഴുകൈകളോടെ പ്രാർത്ഥിക്കുന്ന അപ്സരയെയും യാതൊരു കൂസലുമില്ലാതെ നില്‍ക്കുന്ന ജാസ്മിനേയും കാണാന്‍ സാധിക്കും. ബോക്സുകളിലെ സ്വന്തം പേരെഴുതിയ ബോളുകള്‍ ഒരോരുത്തരുടേയും മുന്നില്‍ വെച്ച ട്രേയിലെ ഹോളുകളില്‍ ഫില്‍ ചെയ്യുക.

ഒരോരുത്തരുടേയും പേരെഴുതിയ 20 ബോളുകളാണ് ഉണ്ടാകുക.  ആർക്കാണോ 20 ബോളുകള്‍ തികയാതെ വരുന്നത്. അവർ ആയിരിക്കും പുറത്താകുന്നത്. ഏറ്റവുമൊടുവിൽ നിങ്ങള്‍ക്ക് എന്റെ അരികിലേക്ക് വരാമെന്ന് മോഹന്‍ലാല്‍ പറയുന്നതും പ്രൊമോയിലുണ്ട്. അതേസമയ കഴിഞ്ഞ ദിവസം തന്നെ രസ്മിൻ ഭായ് പുറത്തായി എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. രസ്മിന്റെ എവിക്ഷൻ കൺഫോം ആയ കാര്യമാണ്. നിലാവിൽ വോട്ടു കുറവുള്ള മത്സരാര്ഥികളനു രസ്മിനും അപ്സരയും അതുകൊണ്ട് തന്നെയാണ് രസ്മിനും അപ്സരയും ഔട്ടായി എന്ന തരത്തിലുള്ള വാർത്തകൾ വന്നതും. റസ്മിനും അപ്സരയും പുറത്താകും എന്ന പ്രതീതി വരുത്തി അപ്സരയെ സേവ് ചെയ്യുമെന്നും അല്ലെങ്കില്‍ അപ്സരയെ സീക്രട്ട് റൂമിലേക്ക് മാറ്റിയേക്കാനുള്ള സാധ്യതയുമുണ്ട്. അതിന്പ്പുറം ബിഗ് ബോസില്‍ നിന്നും അപ്സര പുറത്തായിട്ടില്ലെന്ന് തന്നെയാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട വിശ്വസനീയമായ റിപ്പോർട്ട് പങ്കുവെക്കുന്ന ആളുകള്‍ പോലും പറയുന്നത്.  ഒട്ടും ആക്ടീവല്ലത്ത മത്സരാർത്ഥികൾ ഹൗസിലുള്ളപ്പോൾ ആക്ടീവായി ഗെയിം കളിച്ച അപ്സര പുറത്താകുകയാണെങ്കിൽ അത് അനീതിയാണെന്നും ചിലർ അഭിപ്രയപ്പെടുന്നുണ്ട്. അതേസമയം കഴിഞ്ഞ ദിവസമേ മോഹൻലാലിൻറെ പിറന്നാൾ ആയതുകൊണ്ട് തന്നെ സെലിബ്രേഷന്സ് മാത്രമുള്ള ഒരു വെയ്ക്കണ്ട് എപ്പിസോഡാണ് കഴിഞ്ഞ ദിവസം നടന്നത്. ശനിയും ഞായറും വീക്കെന്റ് എപ്പിസോഡ് ഉണ്ടായിരുന്നില്ല. ലാലേട്ടന്റെ ജന്മദിനം ആഘോഷിക്കുവാന്‍ വേണ്ടിയായിരുന്നു എപ്പിസോഡ് മാറ്റിവച്ചത്. ഇന്ന് നടക്കാൻ പോകുന്ന വെയ്ക്കണ്ട എപ്പിസോഡിലായിരിക്കും എവിക്ഷൻ നടക്കുന്നത്.  എന്നാല്‍ ഇതിനോടകം തന്നെ ആരാണ് ഈ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറയുന്നതെന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചര്‍ച്ചയായി മാറിയിട്ടുണ്ട്.

Suji

Entertainment News Editor

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

5 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago