അപ്സരയെ ഒഴിവാക്കിയത് അൻസിബയ്ക്ക് വേണ്ടിയോ? നോറയ്ക്കും ജാസ്മിനും അൻസിബയായിരുന്നു വെല്ലുവിളി 

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും ഏറ്റവും അവസാനം പുറത്താകുന്ന താരമായി മാറിയിരിക്കുകയാണ്അൻസിബ. സിനിമ രംഗത്ത് നിന്നും ഈ സീസണിലേക്ക് കടന്നുവന്ന മത്സരാർത്ഥികളില്‍ ഒരാളായിരുന്നു അന്‍സിബ. ഫിസിക്കല്‍ ഗെയിമുകളില്‍ അത്ര സജീവമല്ലെങ്കിലും അന്‍സിബ ഈ ഒരു ഘട്ടത്തില്‍ ഷോയില്‍ നിന്നും പുറത്തേക്ക് പോകുമെന്ന് പലരും കരുതിയിരുന്നില്ല. അന്‍സിബയുടെ അപ്രതീക്ഷിത പുറത്താകലില്‍ പ്രതികരിച്ചുകൊണ്ട് നിരവധി പ്രേക്ഷകരാണ് രംഗത്ത് വരുന്നത്. അന്‍സിബയെ ഈ ഘട്ടത്തില്‍ പുറത്താക്കിയത് അനീതിയാണെന്നാണ് ഒരു ബിഗ് ബോസ് പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് പ്രേക്ഷക ഗ്രൂപ്പുകളില്‍ കുറിക്കുന്നത്. അന്‍സിബ ഇതേ രീതിയിൽ മുന്നോട്ട് പോയിരുന്നെങ്കില്‍ പലർക്കും വെല്ലുവിളിയായി മാറിയേനെയെന്നാണ് അദ്ദേഹം കുറിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.. ആവശ്യമുള്ളിടത്ത് മാത്രം അഭിപ്രായം പറഞ്ഞ്. സഭ്യമായ ഭാഷ പെരുമാറ്റം നീരീക്ഷണ പാടവം വിലയിരുത്തലുകൾ എന്നിവയിലൂടെ പുറത്ത് ജനം എന്ത് കാണുന്നോ ചിന്തിക്കുന്ന മത്സരാർത്ഥിയായിരുന്നു അന്‍സിബ. അതെല്ലാം അകത്ത് ഇരുന്നുകൊണ്ട് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞ ദീർഘവീക്ഷണം, സ്നേഹം, കരുതൽ, കരുണ തുടങ്ങിയ വിഷേഷണങ്ങളാൽ ജനപ്രീതി നേടി ജനമനസ്സുകളിൽ എന്നത്തേയും വിജയിയായി, നമ്മളിൽ ഒരുപാട് പേരുടെ അനുജത്തിയോ ചേച്ചിയോ സുഹൃത്തോ ഒക്കെയായി പുറത്തേക്കിറങ്ങിവരുന്ന അൻസിബ

അന്‍സിബ ജിന്റോയെ ഒരുപാട് അങ്ങ് സപ്പോർട്ട് ചെയ്യുന്നുവെന്നാണ് പലരും പറയുന്ന ഒരു കാര്യം. അതെ അത് സത്യമാണ്. മറ്റുള്ളവർ മുട്ടാപ്പോക്ക് മുടന്തൻ ന്യായങ്ങൾ പറഞ്ഞും ഗ്രൂപ്പ് ചേർന്നും ഒത്തുകളിച്ചും പറ്റിച്ചും വഞ്ചിച്ചും ജിന്റോയെ ഒറ്റപ്പെടുത്തി മാനസികമായി തളർത്തുന്നതിനോടൊപ്പം പബ്ളിക്കിൽ നാണം കെടുത്താനും ശ്രമിക്കാറുണ്ടായിരുന്നു. ഇതേ വിഷയത്തിൽ അൻസിബ പൊതുജനത്തിന് മുൻപിൽ വിഷയങ്ങളിലെ മറ്റ് വശങ്ങളും യാഥാസ്ഥിതികളും ന്യായവും നീതിയും തുറന്നു കാട്ടുകയും അതിലൂടെ നാലാംകിട പകപോക്കലുകളും വൃത്തികെട്ട ഗെയ്മും കളിക്കുന്ന ജാസ്മിനുൾപ്പടെ മറ്റുള്ളവരുടെ പക്ഷാപാത കുടപിടിക്കലുകൾ വളച്ചൊടിക്കകലുകൾ ജനം തിരിച്ചറിയുകയും ചെയ്യുന്നു. ഇത് വളരേ അപകടകരമാണ്. അന്‍സിബ ഇതേ രീതിയിൽ മുന്നോട്ട് പോയിരുന്നെങ്കില്‍, മുന്നേ ആസൂത്രണം ചെയ്ത പല പദ്ധതികളും പരിപാടികളും ഫലത്തിൽ തോൽവി ആയിപ്പോകുകയും അതേസമയം ചില പ്രത്യേക ആളുകൾക്കായി പറഞ്ഞുവച്ച സ്ഥാനങ്ങളിലേക്കോ അതിനും മുകളിലേക്കോ അവൾ കയറിവരികയും ചെയ്യുമായിരുന്നു. പ്രത്യക്ഷത്തിൽ അത് സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. ആളുകൾ ഒന്നാം സ്ഥാനത്ത് ജിന്റോയെ പ്രതിഷ്ഠിക്കുമ്പോൾ രണ്ടാം സ്ഥാനത്തേയ്ക്ക് അൻസിബ അല്ലാതെ മറ്റൊരു പേര് കണ്ടു കിട്ടാതെ വരുന്നു. ജാസ്മിൻ, അപ്സര, നോറ എന്നീ അസൂയ കുശുമ്പ് അലമ്പ് വൃത്തികേട് ചതി വഞ്ചന പക്ഷാപാത അഹങ്കാര ത്രയത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ് ഇവൾ മുന്നോട്ട് വന്നിരിന്നു.

അതിലൊരാളെ ജനം എടുത്ത് പുറത്ത് കളഞ്ഞു. അടുത്തത് ജാസ്മിനോ നോറയോ ആവാമായിരുന്നു. എന്നാല്‍ ഇതുതന്നെയാണ് പറ്റിയ അവസരമെന്ന് കണ്ട് അപ്സര പുറത്തേക്ക് പോകുന്ന അതേ സമയത്ത് തന്നെ അൻസിബയേയും പുറത്താക്കുകയായിരുന്നു. അപ്സര പുറത്ത് പോകുമ്പോൾ ജനം സന്തോഷിക്കുമെന്നത് ഉറപ്പാണ്. അത് ജനങ്ങൾ എടുത്ത് പുറത്ത് കളഞ്ഞത് തന്നെ. പ്രേക്ഷകർ സന്തോഷിക്കും. എന്നാൽ തൊട്ടുപുറകേ തന്നെ അതേ ദിവസം അൻസിബയേക്കൂടി ഇറക്കി വിടുമ്പോൾ എന്ത് ന്യായം പറഞ്ഞ് പ്രേക്ഷകർ ബിഗ് ബോസിനേയും ഏഷ്യാനെറ്റിനേയും പ്രതിസ്ഥാനത്ത് നിർത്തും? അവസരം മുതലാക്കി അവസരയെ മുൻനിർത്തി അൻസിബയെ ഒഴിവാക്കുകയാണ് ബിഗ് ഫ്രോഡ് ചെയ്തിരിക്കുന്നത്. പെരുന്നാളും വിഷുവും ആയത് കൊണ്ട് എവിക്ഷൻ ഇല്ല. യാതൊരു വിധത്തിലുള്ള മനുഷ്യത്വവും ഇല്ലാത്തവർ മനുഷ്യത്വത്തെപ്പറ്റി സംസാരിച്ചതിന്റെ പേരിൽ എവിക്ഷൻ ഇല്ല. ഹോസ്റ്റിന്റെ പിറന്നാൾ പ്രമാണിച്ച് ആകെയുള്ള ഒരു മണിക്കൂറിൽ മുക്കാൽ മണിക്കൂറും അതിന്റെ ആഘോഷം നടത്തി പ്രേക്ഷകരുടെ സമയം പാഴാക്കുക. ചാനലിനും കമ്പനിക്കു താല്പര്യമുള്ളവർക്ക് ഒരു നീതി പൊതുജനം ഇഷ്ടപ്പെടുന്ന സാധാരണക്കാരായ മറ്റ് മത്സരാർത്ഥികൾക്ക് വേറൊരു നീതി. കോർപ്പറേറ്റുകളുടെ മുന്നിൽ കോടതി പോലും ഒന്നുമല്ലാതാകുന്ന ഈ കാലഘട്ടം. ഇനിയങ്ങോട്ട് ജെൻഡർ കാർഡ് കളിക്കാരുടേയും വിക്ടിം കാർഡ് ഉപഭോക്താക്കളുടേയും കാലം. വയലാർ ജീവിച്ചിരുന്നെങ്കിൽ മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ടിന്റെ പാർട്ട് നാലോ അഞ്ചോ ഒക്കെ എഴുതി പ്രസിദ്ധീകരിച്ചേനെ. പക്ഷേ പരമാവധി പിന്തുണ നൽകി ജിന്റോയെ ഒന്നാം സ്ഥാനത്ത് നിലനിർത്തി വിജയിപ്പിക്കുക. ഇതൊന്ന് മാത്രമേ ഇനി ചെയ്യാൻ കഴിയൂ.