അമ്മയെ ഇങ്ങനെയൊന്നും പറയരുത്; അപേക്ഷയുമായി അപ്സരയുടെ ഭർത്താവ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാന ആഴ്ചകളിലേക്ക് കടക്കാനിരിക്കുകയാണ്. പോയവാരം  കുടുംബാംഗങ്ങള്‍ ബിഗ് ബോസ് വീട്ടിനുള്ളിലേക്ക് എത്തുന്ന സെഗ്മെന്റാണ് നടന്നത്.
ഇക്കൂട്ടത്തിൽ   അപ്സരയുടെ വീട്ടുകാരും എത്തിയിരുന്നു. എല്ലാ മത്സരാർത്ഥികളും നിറഞ്ഞ മനസോടെ ആയിരുന്നു അവരെ സ്വീകരിച്ചത്.  ആദ്യം എത്തിയത് അപ്സരയുടെ അമ്മയായിരുന്നു. പിന്നീട് ഭർത്താവ് ആൽബി ഡ്രസിങ് റൂമിലൂടെ  മുഖംമൂടിയിട്ടാണ് വന്നത്. ആൽബിയുടെ വരവും വൈറലായിരുന്നു. അപ്സരയുടെ ‘അമ്മ വന്നപ്പോൾ  അഭിഷേകിനെ കെട്ടിപ്പിടിക്കുന്നുണ്ട് അമ്മ. “മക്കളേ..അമ്മ വന്നൂട്ടോ.. അമ്മ വന്നു. വിഷമിക്കണ്ട..അമ്മ എല്ലാ മക്കൾക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട്”, എന്നാണ് അഭിഷേകിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകിയ ശേഷം അമ്മ പറഞ്ഞത്. ഇത് പ്രേക്ഷകരുടെ മനസ് നിറച്ചിട്ടുണ്ട്‌കിലും ഒരു വിഭാഗം പ്രേക്ഷകർക്ക് ഇഷ്ട്പെട്ടിയില . മത്സരാര്‍ത്ഥികളോടുള്ള ഇവരുടെ പെരുമാറ്റം ഫേക്കാണ് എന്നും അപ്‌സരയെ പോലെ തന്നെ ഫേക്കാണ് കുടുംബവും എന്ന തരത്തില്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തിയിരുന്നു.

ഇതിനെതിരെ ഒരു പോസ്റ്റുമായി വന്നിരിക്കുകയാണ് അപ്സരയുടെ ഭർത്താവ് ആൽബി. ആൽബിയുടെ പോസ്റ്റ് ഇങ്ങനെ ആണ് .  ഏറെ വേദനയോടെയാണ് ഇതെഴുതുന്നത്. കഴിഞ്ഞ ദിവസം ഞാനും അമ്മയും കൂടി ബിഗ് ബോസ് ഹൗസില്‍ ഉണ്ടായിരുന്നത് എല്ലാവരും കണ്ടതാണ്. ഞങ്ങളും അപ്‌സരയും ഫേക്കാണ്, ഇതു ഫേക്ക് ഫാമിലിയാണ് എന്ന തരത്തില്‍ പലവിധ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഈ പോസ്റ്റിട്ടവര്‍ക്കും, കമന്റിട്ടവര്‍ക്കും ഫാമിലി ഉണ്ടാവില്ലേ. നിങ്ങളുടെ കുടുംബത്തെക്കുറിച്ച് ഇതുപോലെ മറ്റുള്ളവര്‍ പറഞ്ഞാല്‍ എന്താണ് നിങ്ങള്‍ക്കുണ്ടാവുക. അതേ വിഷമം തന്നെയാണ് ഞങ്ങള്‍ക്കും ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണം. എന്റെ ഒരപേക്ഷയാണ്. ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് ഞങ്ങള്‍ ഫേക്കാണെന്ന് പലരും പറയുന്നത് എന്നതാണ് സത്യം. അല്ലാത്തവരോടും പറയട്ടെ, ഞങ്ങള്‍ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്ന കുടുംബമാണ്. ഞങ്ങളെ നേരിട്ടറിയാത്ത നിങ്ങള്‍ കുടുംബത്തെക്കുറിച്ച് ഇങ്ങിനെയൊക്കെ പറയുമ്പോള്‍ ഒരുപാട് സങ്കടമുണ്ട്. Please. എന്റെ കുടുംബത്തെ പറയരുത്. പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയെ. എല്ലാവര്‍ക്കും അമ്മയും കുടുംബവും തന്നെയാണ് വലുത്. നിങ്ങളെപ്പോലെത്തന്നെ എനിക്കും,’ എന്നാണ് ആല്‍ബി പറയുന്നത്. ഇതേ വിഷയത്തില്‍ ഇതിനു തൊട്ടുമുമ്പും  ആല്‍ബി ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നു. അമ്മ അഭിഷേകിനോട് കാണിച്ച സ്‌നേഹം ഫേക്കാണ് എന്ന തരത്തിലുള്ള കമന്റുകള്‍ക്കെതിരായിട്ടായിരുന്നു ആ പോസ്റ്റ്.
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അപ്സരക്കെതിരെ അനാവശ്യമായി കുറെയധികം മോശം പോസ്റ്റുകളും കമൻ്റുകളും തുടർച്ചയായി വരുന്നുണ്ട്.Bigg Boss ൽ ഉള്ള lady contestant – കൾക്കെതിരെ social media attack സ്ഥിരമായി വരുന്നുണ്ട്. ഇന്ന് ഈ വീഡിയോയിൽ വന്ന കമൻ്റുകൾ കണ്ടപ്പോൾ സന്തോഷം.അമ്മ ആദ്യമായാണ് ഇത്തരം ഒരു ഷോയിൽ വന്നത്

ഇന്നേവരെ സോഷ്യൽ മീഡിയ എന്താണെന്നറിയാത്ത, നെറ്റില്ലാത്ത ഒരു ഫോണാണ് അമ്മ ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ ടി.വി.യിൽ വരുന്ന 1 hr എപ്പിസോഡ് മാത്രം കാണും….ഒരു വിധം BP, Sugar, cholestrol എല്ലാം ആവശ്യത്തിലധികം ഉള്ളതു കൊണ്ട് എപ്പിസോഡ് തുടങ്ങുമ്പോഴേ പലപ്പോഴും ഉറങ്ങിപ്പോകും.അമ്മക്ക് ഇവിടെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളോ Voting റിസൾട്ടോ ഒന്നും അറിയില്ല….എല്ലാം കാണും… ചിരിക്കും. എല്ലാവരെയും ഇഷ്ടാണെന്ന് പറയും. വഴക്കിടുന്നതും, കരയുന്നതും കാണുമ്പോ, – ഈ മക്കൾക്കിതെന്തു പറ്റി എന്ന് ചോദിക്കും. അവർ 100% നിഷ്കളങ്കമായാണ് എല്ലാവരോടും സംസാരിച്ചത്.
എന്നിട്ടും ചിലർ പറയുന്നു ഗെയിം പഠിച്ച് വന്ന് പറഞ്ഞതാണ്.
അതാണ് അഭിഷേകിനെ ഉമ്മ വെച്ചത് എന്നൊക്കെ.
അഭിഷേകിൻ്റെ അമ്മക്കുള്ള കത്ത് വായിക്കുന്നത് കണ്ട് ഒരു ദിവസം കരഞ്ഞയാളാണ് അമ്മ. രാവിലെ അപ്സരയുമായി വഴക്കിട്ട ജാസ്മിനെ അടുത്ത് വിളിച്ചിരുത്തി അമ്മ പറഞ്ഞത് കേട്ടായിരുന്നോ..
ഞാനും എൻ്റെ ചേച്ചിയോട് വഴക്കിടാറുണ്ട്. അത് ഇഷ്ടം കൊണ്ടാ… കുറച്ച് കഴിഞ്ഞാ മാറുമെന്ന് . ഒരു നാട്ടിൻ പുറത്ത് ജനിച്ചു വളർന്ന അമ്മക്ക് ഞാനടക്കമുള്ള എല്ലാവരെയും “മക്കളേ” എന്നേ വിളിക്കാനാവൂ..
അല്ലാതെ ഇത് ഒരു അഭിനയമാണെന്ന് പല സ്ഥലത്തും കമൻ്റ് കണ്ട് സങ്കടപ്പെട്ടിരിക്കുകയായിരുന്നു ഞാൻ.
പക്ഷേ, ഇവിടെ അമ്മയെക്കുറിച്ച് നല്ല ഒരുപാട് കമൻ്റ്സ് കണ്ടു..
സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി…
എന്നെയും, അപ്സരയെയും ഒരു കാര്യവുമില്ലാതെ സോഷ്യൽ മീഡിയയിൽ ചീത്ത വിളിക്കുന്നവരുണ്ട്.
വിളിച്ചോ…അപ്സരയുടെ ഗെയിം ഇഷ്ടമാണെങ്കിൽ മാത്രം വോട്ട് ചെയ്താലും മതി…പക്ഷേ, അമ്മ അഭിഷേകിൻ്റെയടുത്തും, റിഷിയുടെയടുത്തും,
മറ്റുള്ളവരുടെയടുത്തും അഭിനയിക്കുകയായിരുന്നുവെന്ന് മാത്രം പറയരുത്…
അതെനിക്ക് സഹിക്കാനാവില്ല…
അമ്മയുടെ വാക്കിൻ്റെ വില അറിയാവുന്നവർക്ക് ഇത് മനസ്സിലാകുമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. അതേസമയം ടോക്സിക് ആയിരിക്കുമെന്ന് ആദ്യം വിധി എഴുതിയെങ്കിലും എന്നാൽ ആള് വേറെ ലെവലാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കാൻ അഭിഷേകെ ശ്രീകുമാറിന് സാധിച്ചു.  അടുത്തിടെ തന്റെ മരിച്ചു പോയ അമ്മയെ കുറിച്ച് അഭിഷേക് പറഞ്ഞത് ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചിരുന്നു. അതേസമയം ഫാമിലി വീക്ക് ആയതിനാല്‍ മത്സരാര്‍ഥികള്‍ക്ക് പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ കുറവാണ്. വീട്ടിലുള്ളവർക്കിടെണ്ടാവുന്ന സംഘര്‍ഷങ്ങളും ഇപ്പോള്‍ കുറവാണ്. ഇപ്പോഴുള്ള ജനപ്രീതി നോക്കിയാല്‍ ഫൈനല്‍ 5 ല്‍ എത്താനുള്ള സാധ്യത അഭിഷേകിന് ഉണ്ട്. എന്നാല്‍ ഫാമിലി വീക്കിന് ശേഷം ബിഗ് ബോസിലെ സാഹചര്യങ്ങള്‍ എത്തരത്തില്‍ മാറുമെന്ന പ്രവചനം ഇപ്പോള്‍ സാധ്യമല്ല

Suji

Entertainment News Editor

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

5 hours ago