ഇന്ത്യന്‍ സംഗീത ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംഗീതജ്ഞനാണ് എആര്‍ റഹ്മാന്. ഒരു പാട്ടിന് അദ്ദേഹം വാങ്ങുന്ന പ്രതിഫലം 3 കോടി രൂപയാണ്. മുഴുസമയ സംഗീത സംവിധായകനും പാര്‍ട്ട് ടൈം ഗായകനും എന്ന നിലയിലാണ് അദ്ദേഹത്തിന്റെ പ്രതിഫലം.
പാട്ടില്‍ മാത്രമല്ല വസ്ത്രധാരണം കൊണ്ടും ശ്രദ്ധിക്കപ്പെടുന്ന താരമാണ് റഹ്മാന്.
താരത്തിന്റെ ഡ്രസ്സിങ് സ്റ്റൈല്‍ എപ്പോഴും ആരാധകരെ ആകര്‍ഷിക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ സ്റ്റൈലിസ്റ്റിനെ വെളിപ്പെടുത്തിയിരിക്കുകയാണ് റഹ്മാന്. തന്റെ ഭാര്യ സൈറ ഭാനുവാണ് തന്റെ വസ്ത്രങ്ങള്‍ ഒരുക്കാറുള്ളതെന്ന് റഹ്മാന് പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി ഭാനുവാണ് തനിക്ക് ഇണങ്ങുന്ന വസ്ത്രങ്ങള്‍ വാങ്ങുന്നത്. സ്റ്റെലിംഗ് ചെയ്യന്നത് അവള്‍ക്കേറെ ഇഷ്ടവുമാണ്. അവള് വസ്ത്രങ്ങള്‍ വാങ്ങിക്കൊണ്ടുവരും, എന്നോട് ധരിക്കാന്‍ പറയും. ഞാന്‍ അത് ധരിക്കും.- റഹ്മാന് പറയുന്നു.
ഇതുവരെ ഭാര്യ ധരിക്കണം എന്നു പറഞ്ഞിട്ട് ഒരു വസ്ത്രവും ധരിക്കാതിരുന്നിട്ടില്ലെന്നും റഹ്മാന് പറയുന്നു. ഭാര്യ ട്രെഡീഷണല്‍ ആളാണ്. അതുകൊണ്ട് തന്നെ കറുത്ത വസ്ത്രങ്ങളാണ് കൂടുതല്‍ തെരഞ്ഞെടുക്കാറുള്ളത്. കറുപ്പ് മാറ്റി മറ്റേതെങ്കിലും നിറം വാങ്ങാന്‍ പറയുമ്പോള്‍ ഭാര്യ അത് മാത്രം സമ്മതിക്കില്ലെന്നും റഹ്മാന് പറഞ്ഞു.
1995ലാണ് റഹ്മാനും സൈറ ബാനുവും വിവാഹിതരായത്. അമ്മയാണ് തനിക്കു വേണ്ടി വധുവിനെ കണ്ടെത്തിയത് എന്നും താരം മുന്‍പ് പറഞ്ഞിട്ടുണ്ട്. ഇരുവര്‍ക്കും മൂന്നു മക്കളുണ്ട്. മകള്‍ അടുത്തിടെ സംഗീത രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…