എ ആർ റഹ്മാന് പണം ഒരു വിഷയമല്ല ; ശക്തമായി പ്രതികരിച്ച് ഖദീജ റഹ്മാൻ

ഈ കഴിഞ്ഞ ഞായറാഴ്ച ചെന്നൈയിൽ സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ സംഗീത പരിപാടി അരങ്ങേറിയിരുന്നു. ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. സംഗീത പരിപാടിയാണ് ആരാധകര്‍ക്ക് ദുരിതം സമ്മാനിച്ചത്. ഞായറാഴ്ച ചെന്നൈയുടെ പ്രാന്തപ്രദേശത്താണ് പരിപാടി നടന്നത്. മ്യൂസിക് ഷോയില്‍ പങ്കെടുക്കാൻ ആയിരക്കണക്കിന് എആർ റഹ്മാൻ ആരാധകരാണ് എത്തിയത്. എന്നാല്‍ പലര്‍ക്കും വേദിക്ക് അടുത്ത് പോലും എത്താന്‍ സാധിച്ചില്ല. ആയിരങ്ങള്‍ മുടക്കി ടിക്കറ്റ് എടുത്തവര്‍ക്ക് മുന്‍പേ അവരുടെ സീറ്റുകള്‍ ആളുകള്‍ കൈയ്യേറിയെന്നായിരുന്നു ആരോപണം. ഷോയുടെ വമ്പൻ പരാജയം വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്‌തിരുന്നു. ഇതേ സമയം എ ആർ റഹ്മാനെതിരായ വിമര്‍ശനങ്ങളില്‍ മറുപടിയുമായിഅദ്ദേഹത്തിന്‍റെ മകളും ഗായികയുമായ ഖദീദ റഹ്മാനും രംഗത്ത് എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി എക്സില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഖദീജ റഹ്മാന്‍ പണത്തിന് വേണ്ടിയാണ് ഇത്രയും മോശമായ സംഗീത നിശയില്‍ പാടിയത് എന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ക്കാണ് ഖദീജ മറുപടി നല്‍കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും എല്ലാം ഒരു മോശക്കാരനെപ്പോലെയാണ് എആര്‍ റഹ്മാനെ അവതരിപ്പിച്ചത്. ചിലര്‍ അതിനടിയിലൂടെ ചീത്ത പൊളിറ്റിക്സും കളിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ പ്രശ്നങ്ങള്‍ക്ക് എല്ലാം കാരണം പരിപാടിയുടെ സംഘടകരാണ്. എന്നാല്‍ എ ആർ റഹ്മാന്‍ അതിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായി. 2016 ല്‍ കോയമ്പത്തൂരിലും ചെന്നൈയിലും നടത്തിയ സംഗീത നിശയുടെ ലാഭം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് നല്‍കിയ വ്യക്തിയാണ് എ ആർ റഹ്മാന്‍. വിദേശത്ത് നടത്തിയ ഷോയുടെ ലാഭം കേരളത്തിൽ ഉണ്ടായ പ്രളയ സമയത്ത് സഹായമായി നല്‍കിയിട്ടുണ്ട്.

കൊവിഡ് സമയത്ത് എ ആർ റഹ്മാന്‍ ഏറെ സഹായം ചെയ്തിട്ടുണ്ട്. തുടങ്ങിയ എ ആർ റഹ്മാന്‍ ചെയ്ത ചാരിറ്റികള്‍ എ ആർ റഹ്മാന് പണം ഒരു വിഷയമല്ലെന്ന കാര്യം അറിയിക്കാന്‍ പങ്കുവച്ചിട്ടുണ്ട് പോസ്റ്റില്‍. എന്തെങ്കിലും പറയും മുന്‍പ് ചിന്തിക്കണം എന്നും ഖദീജ പങ്കിട്ട പോസ്റ്റിലൂടെ  പറയുന്നുണ്ട്. ചെന്നൈയില്‍ നടന്ന സംഗീത നിശക്കെതിരെ പരാതി പ്രവാഹമാണ് സോഷ്യല്‍ മീഡിയയിലുൾപ്പെടെ നിറയുന്നത്. സംഘാടനത്തില്‍ വൻ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് എങ്ങും പരാതി ഉയരുന്നത്. വിറ്റ ടിക്കറ്റുകൾക്ക് അനുസരിച്ചുള്ള സീറ്റുകള്‍ സംഘാടകര്‍ ഒരുക്കിയില്ല എന്നാണ് ഉയരുന്ന പ്രധാന ആരോപണം. മരക്കുമ നെഞ്ചം എന്ന സംഗീത പരിപാടിക്ക് വിഐപി ടിക്കറ്റ് എടുത്തവര്‍ക്ക് പോലും പരിപാടി കാണുവാന്‍ സാധിച്ചില്ലെ എന്ന  പരാതിയാണ് ഉയര്‍ന്നത്. ഇത് സംബന്ധിച്ച്‌ എ ആർ റഹ്മാനെതിരെ വലിയ പ്രചാരണമാണ് സോഷ്യല്‍ മീഡിയ വഴിയൊക്കെ നടക്കുന്നത്. പരിപാടിയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവരും ഉണ്ട്. അതേ സമയം ഷോ ഇത്രയും മോശമായി നടത്തിയതിന് എ ആർ റഹ്മാനും സംഘാടകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതേ സമയം ചെന്നൈയിലെ എ ആര്‍ റഹ്മാൻ ഷോ വമ്പൻ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്‍റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ്‌ കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചിരുന്നു. അതേ സമയം കഴിഞ്ഞ ദിവസം തന്നെ ഷോയില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് ടിക്കറ്റ് ചാര്‍ജ് മടക്കി കൊടുക്കാന്‍ നടപടി എടുക്കുമെന്ന് എ ആർ റഹ്മാന്‍ തന്‍റെ എക്സ് പോസ്റ്റില്‍ പറഞ്ഞിരുന്നു.

Revathy

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

17 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

58 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

1 hour ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago