ടിക്കറ്റിന്റെ പകര്‍പ്പ് ഈ മെയില്‍ അയയ്ക്കൂ…മ്യൂസിക് ഷോ വിവാദത്തില്‍ എആര്‍ റഹ്‌മാന്‍

മ്യൂസിക് ഷോയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പ്രതികരിച്ച് സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാന്‍. സെപ്തംബര്‍ 10ന് ചെന്നൈ ആദിത്യറാം പാലസില്‍ ആരാധകര്‍ക്കായി സംഘടിപ്പിച്ച മറക്കുമാ നെഞ്ചം സംഗീത പരിപാടിയാണ് വിവാദമായത്.

ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത നിരവധി പേര്‍ക്ക് ഷോയില്‍ പ്രവേശിക്കാന്‍ പോലും സാധിച്ചില്ല, പ്രവേശിച്ചവര്‍ക്കാകട്ടെ മോശം ശബ്ദ സംവിധാനമടക്കമുള്ള പ്രശ്‌നങ്ങളാല്‍ ഷോ ആസ്വദിക്കാനുമായില്ലെന്നായിരുന്നു പരാതികള്‍ ഉയര്‍ന്നത്. പരിപാടിക്കെത്തിയ ആരാധകര്‍ വേദിക്ക് അകത്ത് നിന്ന് പുറത്ത് നിന്നും പ്രശ്‌നങ്ങളും വിഷമങ്ങളും വിവരിച്ച് നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.


പലരും വീഡിയോയില്‍ എആര്‍ റഹ്‌മാനെയും ടാഗ് ചെയ്തിരിന്നു. പ്രശ്‌നം ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആയതോടെയാണ് എആര്‍ റഹ്‌മാന്‍ തന്നെ വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

ഷോയ്ക്കായി ടിക്കറ്റെടുത്തവര്‍ അതിന്റെ പകര്‍പ്പ് ഈ മെയില്‍ സന്ദേശമായി അയയ്ക്കാനാണ് എആര്‍ റഹ്‌മാന്റെ നിര്‍ദേശം. പകര്‍പ്പ് ലഭിച്ചാല്‍ ഇതുമായി ബന്ധപ്പെട്ട പരാതികളോട് വേണ്ടപ്പെട്ടവര്‍ എത്രയും വേഗം പ്രതികരിക്കുമെന്ന് എ ആര്‍ റഹ്‌മാന്‍ എക്‌സില്‍ കുറിച്ചു.


മാത്രമല്ല, പരിപാടിയിലുണ്ടായ എല്ലാ പ്രശ്നങ്ങളുടേയും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് സംഘാടകര്‍ രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുക്കാനാവാതിരുന്നവരോട് സംഘാടകര്‍ ക്ഷമ ചോദിക്കുകയും ചെയ്തു.

Anu

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

10 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

15 hours ago