അരവിന്ദ് സ്വാമി തന്റെ മകനെന്ന്  നടന്‍ ഡല്‍ഹി കുമാര്‍ ; സഹോദരി ദത്ത് എടുത്തു

Follow Us :

പഴയ കാല റൊമന്റിക് നായക കഥാ പാത്രങ്ങളായും പുതിയ കാലത്ത് വില്ലൻ കഥാപാത്രങ്ങളായും തന്റെ അഭിനയ മികവ് തെളിയിച്ച നടനാണ് അരവിന്ദ് സ്വാമി. അരവിന്ദ് സ്വാമി നായകൻ ആയെത്തിയ റോജ, ബോംബെ പോലെയുള്ള തമിഴ് ചിത്രങ്ങളും ദേവരാഗം പോലെയുള്ള മലയാളം റൊമാന്റിക് ചിത്രങ്ങളും റിലീസായ കാലത്ത് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അരവിന്ദ് സ്വാമി. അക്കാലത്ത് അരവിന്ദ് സ്വാമിയുടെ ആരാധകര്‍ ഏറെയും സ്ത്രീകൾ ആയിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. അരവിന്ദ് സ്വാമിയെ പോലൊരാളെ വിവാഹം ചെയ്യണമെന്നായിരുന്നു അന്ന് പല പെൺകുട്ടികളും ആ​ഗ്രഹിച്ചിരുന്നത്. എന്നാല്‍ 2000ന് ശേഷം കുറച്ചുകാലം അഭിനയ ജീവിതത്തില്‍ നിന്നും അരവിന്ദ് സ്വാമി ഇടവേളയെടുത്തു എങ്കിലും പിന്നീട് മികച്ച ശക്തമായ വില്ലൻ കഥാപാത്രത്തിലൂടെയാണ് അരവിന്ദ് സ്വാമി ചലച്ചിത്ര ലോകത്തേയ്ക്ക് മടങ്ങി എത്തുന്നത്. പ്രേക്ഷകർ ഇരു  കയ്യും നീട്ടിയാണ് അരവിന്ദ് സ്വാമിയുടെ തിരിച്ചു വരവ് സ്വീകരിച്ചത്. എന്നാലിപ്പോള്‍ അരവിന്ദ് സ്വാമിയുടെ പേര് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചർച്ച ചെയ്യപ്പെടുകയാണ്. എന്നാൽ അരവിന്ദ് സ്വാമിയുമായി ബന്ധപ്പെട്ട ചലച്ചിത്ര വിശേഷങ്ങൾ ഒന്നുമല്ല പുറത്ത് വന്നിരിക്കുന്നത് മറ്റൊരു വിവാദ വാര്‍ത്തയാണ് നടനെ സംബന്ധിച്ച് പുറത്തു വരുന്നത്. അരവിന്ദ് സ്വാമി തന്റെ മകനാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഡല്‍ഹി കുമാര്‍ എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി  പ്രചരിക്കുന്നത്. മെട്ടിഒലി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് ഡല്‍ഹി കുമാര്‍. ധും ധും ധും, കന്നത്തില്‍ മുത്തമിട്ടാല്‍, ബോയ്‌സ്, വീരാപ്പ്, എന്തിരന്‍, സിങ്കം തുടങ്ങിയ ഹിറ്റ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. 1991ൽ മണിരത്‌നം സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റുകളിൽ ഒന്നായ ദളപതി എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമി ആദ്യ ചിത്രത്തില്‍ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സൗഹൃദത്തിന്റെ കഥ പറഞ്ഞ സിനിമയിൽ സൂപ്പർ സ്റ്റാർ രജനികാന്തും മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും മത്സരിച്ച് മാറ്റുരച്ചപ്പോൾ തുടക്കക്കാരന്റെ കുറവുകൾ ഒന്നും തോന്നാത്ത വിധം സ്വന്തം ഭാഗം അരവിന്ദ് മനോഹരമാക്കി.അതിന് ശേഷം 1992ൽ പുറത്തിറങ്ങിയ റോജ എന്ന സിനിമ കൂടി മികച്ച നേട്ടം കൈവരിച്ചപ്പോള്‍ അതില്‍ നായകനായി അരങ്ങേറ്റം കുറിച്ച അരവിന്ദ് സ്വാമിയുടെ വളര്‍ച്ച ദ്രുതഗതിയിൽ ആയിരുന്നു. 1995ൽ റിലീസ് ചെയ്ത ബോംബെയും ചലച്ചിത്രലോകത്ത് വിജയഗാഥ രചിച്ചു.

പിന്നീട് നിരവധി വ്യത്യസ്തമായ നല്ല കഥാപാത്രങ്ങള്‍ അരവിന്ദ് സ്വാമിയെ തേടിയെത്തി. ഈ സമയമാണ് മെട്ടിഒലി എന്ന സീരിയല്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഇടയില്‍ കത്തിനിന്നിരുന്നത്. ആ കാലഘട്ടത്തില്‍ ഡല്‍ഹി കുമാര്‍ തന്റെ അച്ഛനാണ് എന്ന് അരവിന്ദ് സ്വാമി പറയുകയും ചെയ്തിരുന്നു. എന്നാൽ പക്ഷെ അന്നത്തെ ആ ഒരു വെളിപ്പെടുത്തലിനു ശേഷം പിന്നീട് ഒരിക്കലും അരവിന്ദ് സ്വാമി തന്റെ അച്ഛനെ കുറിച്ച്‌ എങ്ങും പറഞ്ഞില്ല ഇരുവരും ഒരുമിച്ച് ഒരു സിനിമകളിലും അഭിനയിച്ചതുമില്ല. ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോ പോലും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ മകനാണ് അരവിന്ദ് സ്വാമി എന്ന് പറഞ്ഞ് ഡല്‍ഹി കുമാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. തമിഴിലെ ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് ഇദ്ദേഹം ഈ കാര്യങ്ങൾ ഒക്കെ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അച്ഛനും മകനും എന്ന ബന്ധം എനിക്കും അരവിന്ദ് സ്വാമിക്കും ഇടയിൽ ഇല്ല എന്നും അദ്ദേഹം പ്രേക്ഷകരോടായി തുറന്നു പറയുന്നുമുണ്ട് .ജനിച്ച ഉടനെ തന്റെ സഹോദരി അരവിന്ദ് സ്വാമിയെ ദത്ത് എടുത്തു. പിന്നീട് ആ കുടുംബവുമായി അരവിന്ദ് സ്വാമി കൂടുതല്‍ അറ്റാച്ച്‌ ആയി മാറുകയായിരുന്നു എന്നാണ് ഡല്‍ഹി കുമാര്‍ പറയുന്നത്. പിന്നീട് കുടുംബത്തില്‍ എന്തെങ്കിലും ഫങ്ഷന്‍ ഒക്കെ നടക്കുമ്പോൾ  മാത്രമാണ് അരവിന്ദ് സ്വാമി വീട്ടിലേക്ക് വരുന്നത് എന്നും. വന്ന ഉടനെ തന്നെ അരവിന്ദ് സ്വാമി അധിക നേരം വീട്ടിൽ നിൽക്കാതെ തിരികെ പോവുകയും ചെയ്യുമെന്നും ഡൽഹി കുമാർ പറയുന്നു. അതുകൊണ്ട് തന്നെ ഞങ്ങള്‍ക്കിടയില്‍ ആ ബന്ധം നിലനിര്‍ത്താനും കഴിഞ്ഞില്ല എന്നാണ് ഡല്‍ഹി കുമാര്‍ പറയുന്നത്.