നേരിന്റെ വിജയത്തിളക്കത്തിലാണ് മോഹൻലാല്‍. നേര് കണ്ടവരില്‍ മിക്കവരും മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയ പ്രകടനത്തെയും അഭിനന്ദിച്ച് എത്തിയിരുന്നു. സാധാരണ സിനിമാപ്രേക്ഷകർ മാത്രമല്ല വിവിധ ഭാഷയിലെ താരങ്ങളും മോഹൻലാലിന്റെ ആരാധകരാണ്. ഇപ്പോഴിതാ അരവിന്ദ് സ്വാമി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. മുമ്പൊരിക്കല്‍ അരവിന്ദ് സ്വാമി സംസാരിച്ചതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. താനെടുക്കുന്ന ഒരു പുസ്തകത്തിന്റെയും ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമി പറയണം എന്നായിരുന്നു അവതാരക അദ്ദേഹത്തോടെ ആവശ്യപ്പെട്ടത്. ദ മജിഷ്യൻ എന്ന പുസ്തകമായിരുന്നു ആദ്യം അവതാരക എടുത്തത്. സെലിബ്ര റ്റിയോ , അതല്ലായെങ്കിൽ സുഹൃത്തുക്കളില്‍ ഈ ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമിയോട് അവതാരക ചോദിച്ചു. മോഹൻലാല്‍ എന്നായിരുന്നു ഒന്നാലോചിക്കുക പോലുമില്ലാതെ താരം മറുപടി നല്‍കിയത്. മോഹൻലാൽ എന്ന പ്രതിഭയുടെ വലിയ ആരാധകനാണ് താൻ എന്ന് അരവിന്ദ് സ്വാമി വ്യക്തമാക്കുകയായിരുന്നു.
ഒരു നടനെന്ന നിലയില്‍ ചില രംഗങ്ങളില്‍ അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന വിധം ഒരു മാജിക് കഴിവുള്ളത് പോലെയാണ്, ഒഴുക്കുണ്ടാകും എന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി. ദ മജിഷ്യൻ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹൻലാലിനെ ആണ് എന്ന് അരവിന്ദ് സ്വാമി വ്യക്തമാക്കി . അതേസമയം പ്രേക്ഷകരെ ആവേശത്തിലാക്കി മോഹൻലാല്‍ ചിത്രം നേര് വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നേര് മോഹൻലാലിന്റെ ഒരു വൻ തിരിച്ചുവരവാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അത്ഭുപ്പെടുത്തുന്നതാണ് നേരിന് ലഭിക്കുന്ന കളക്ഷൻ. യുഎഇയിലും മോഹൻലാലിന്റെ നേരിന് വൻ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎയില്‍ നേര് ആകെ 7.1 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് നേര് 11.91 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. എന്തായാലും നേര് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.