അവരുടെ ആ ചോദ്യത്തിനുള്ള ഉത്തരം എന്റെ മനസിൽ മോഹൻലാൽ! അരവിന്ദ് സ്വാമിയുടെ വാക്കുകൾ വൈറലാകുന്നു

നേരിന്റെ വിജയത്തിളക്കത്തിലാണ് മോഹൻലാല്‍. നേര് കണ്ടവരില്‍ മിക്കവരും മോഹൻലാല്‍ ചിത്രത്തില്‍ നടത്തിയ പ്രകടനത്തെയും അഭിനന്ദിച്ച് എത്തിയിരുന്നു. സാധാരണ സിനിമാപ്രേക്ഷകർ  മാത്രമല്ല വിവിധ ഭാഷയിലെ താരങ്ങളും മോഹൻലാലിന്റെ ആരാധകരാണ്. ഇപ്പോഴിതാ  അരവിന്ദ് സ്വാമി മോഹൻലാലിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയാകുകയാണ്. മുമ്പൊരിക്കല്‍ അരവിന്ദ് സ്വാമി സംസാരിച്ചതിന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. താനെടുക്കുന്ന ഒരു പുസ്‍തകത്തിന്റെയും ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമി പറയണം എന്നായിരുന്നു അവതാരക അദ്ദേഹത്തോടെ ആവശ്യപ്പെട്ടത്. ദ മജിഷ്യൻ എന്ന പുസ്‍തകമായിരുന്നു ആദ്യം അവതാരക എടുത്തത്. സെലിബ്ര റ്റിയോ , അതല്ലായെങ്കിൽ  സുഹൃത്തുക്കളില്‍ ഈ  ടൈറ്റില്‍ ആര്‍ക്കാണ് ചേരുക എന്ന് അരവിന്ദ് സ്വാമിയോട് അവതാരക ചോദിച്ചു. മോഹൻലാല്‍ എന്നായിരുന്നു  ഒന്നാലോചിക്കുക പോലുമില്ലാതെ താരം മറുപടി നല്‍കിയത്. മോഹൻലാൽ എന്ന  പ്രതിഭയുടെ വലിയ ആരാധകനാണ് താൻ എന്ന് അരവിന്ദ് സ്വാമി വ്യക്തമാക്കുകയായിരുന്നു.

ഒരു നടനെന്ന നിലയില്‍ ചില രംഗങ്ങളില്‍ അദ്ദേഹം റിയാക്റ്റ് ചെയ്യുന്ന വിധം ഒരു മാജിക് കഴിവുള്ളത് പോലെയാണ്, ഒഴുക്കുണ്ടാകും എന്നും അരവിന്ദ് സ്വാമി വ്യക്തമാക്കി. ദ മജിഷ്യൻ എന്നതിനെ കുറിച്ച് തനിക്ക് ഒറ്റ ചിന്തയില്‍ തോന്നിയത് മോഹൻലാലിനെ ആണ് എന്ന് അരവിന്ദ് സ്വാമി വ്യക്തമാക്കി . അതേസമയം പ്രേക്ഷകരെ ആവേശത്തിലാക്കി മോഹൻലാല്‍ ചിത്രം നേര് വമ്പൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നേര് മോഹൻലാലിന്റെ ഒരു വൻ തിരിച്ചുവരവാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. അത്ഭുപ്പെടുത്തുന്നതാണ് നേരിന് ലഭിക്കുന്ന കളക്ഷൻ. യുഎഇയിലും മോഹൻലാലിന്റെ നേരിന് വൻ കളക്ഷനാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎയില്‍ നേര് ആകെ 7.1 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീ റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് നേര് 11.91 കോടി രൂപയാണ് നേടിയത്. ആഗോളതലത്തില്‍ നേര് ആകെ 20.9 കോടി രൂപ നേടിയിട്ടുണ്ട് എന്നും ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുണ്ട്. എന്തായാലും നേര് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു.

മോഹൻലാലിന്റെ വക്കീല്‍ വേഷമാണ് ചിത്രത്തിലെ  ആകര്‍ഷണം. വിജയമോഹൻ എന്ന വക്കീല്‍ കഥാപാത്രമായിട്ട് ചിത്രത്തില്‍ മോഹൻലാല്‍ മികച്ച ഭാവപ്രകടനങ്ങള്‍ നടത്തിയിരിക്കുന്നു. വലിയ മാസായ ഒരു കഥാപാത്രമല്ല ചിത്രത്തില്‍ മോഹൻലാലിന് എങ്കിലും പ്രേക്ഷകരെ ഇഷ്‍ടപ്പെടുത്തും വിധം പ്രകടനത്താല്‍ ആകര്‍ഷകമാക്കാൻ മോഹൻലാലിന് നേരില്‍ കഴിഞ്ഞിരിക്കുന്നു എന്നാണ് മിക്കവരുടെയും അഭിപ്രായം. ഒരു നടനെന്ന നിലയില്‍ സിനിമയിലെ കഥാപാത്രം മോഹൻലാല്‍ അവിസ്‍മരണീയമാക്കിയിരിക്കുന്നു എന്ന് നേര് കണ്ട മിക്കവരും അഭിപ്രായപ്പെടുന്നു.ശാന്തി മായാദേവിയും ജീത്തു ജോസഫുമാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സംവിധായകൻ ജീത്തു ജോസഫ് മോഹൻലാല്‍ ചിത്രം നേര് തീര്‍ത്തും റിയലിസ്റ്റിക്കായിട്ടാണ് അവതരിപ്പിച്ചത് എന്നാണ് പൊതുവെയുള്ള അഭിപ്രായം. കോടതി നടപടികളൊക്കെ സ്വാഭാവികമായി ചിത്രീകരിക്കാൻ ചിത്രത്തില്‍ ബോധപൂര്‍വം ശ്രമിച്ചിട്ടുണ്ട്. അധികം ഹൈപ്പില്ലാതെ എത്ത വിജയ ചിത്രമായി മാറുന്നു എന്നിടത്താണ് നേരിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നത്. സസ്‍പെൻസ് പ്രതീക്ഷിച്ച് നേര് കാണാൻ വരണ്ട എന്ന് നേരത്തെ ജീത്തു ജോസഫും മോഹൻലാലും അടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകൻ ജീത്തു ജോസഫിന്റെ തന്നെ ചിത്രമായ ദൃശ്യത്തിലെ സസ്‍പെൻസ് വൻ വിജയമായത് നേരിനും പ്രതീക്ഷയുടെ ഭാരം തീര്‍ക്കുമോ എന്നായിരുന്നു ആശങ്ക. നേര് കോര്‍ട്ട് റൂം ഡ്രാമയാണെന്ന് സംവിധായകൻ ജീത്തു ജോസഫ് ആവര്‍ത്തിച്ച് വ്യക്തമാക്കിയതും അതിനാലായിരുന്നു. എന്തായാലും ജീത്തു ജോസഫ് പ്രമോഷണിന് പറഞ്ഞത് കൃത്യമാണ് എന്ന് വ്യക്തമായി. ഇമോഷണ് പ്രാധാന്യം നല്‍കിയാണ് ചിത്രം സംവിധായകൻ ഒരുക്കിയിരിക്കുന്നത്. അത് വര്‍ക്കായിരിക്കുന്നുവെന്ന് നേര് സിനിമയ്‍ക്ക് തിയറ്ററില്‍ ലഭിക്കുന്ന പ്രതികരണങ്ങളും തെളിയിക്കുന്നു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago