Film News

തെന്നിന്ത്യന്‍ സിനിമയുടെ തലൈവരായി നിറഞ്ഞു നില്‍ക്കുകയാണ് ഈ പ്രായത്തിലും രജനീകാന്ത്, അരവിന്ദ് സ്വാമി

ഓണ്‍ സ്‌ക്രീനിലെ തന്റെ മാസ്മരിക പ്രകടനത്തിന്റെ പേരിലാണ് രജനീകാന്ത് അറിയപ്പെടുന്നതെങ്കില്‍ ഓഫ് സ്‌ക്രീനില്‍ തന്റെ ലാളിത്യം കൊണ്ടും രജനീകാന്ത് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ജീവിതത്തില്‍ രജനീകാന്ത് പാലിക്കുന്ന മിതത്വത്തെക്കുറിച്ച് പലപ്പോഴായി സിനിമകൾക്ക് അകത്തും പുറത്തും പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ താന്‍ കാരണം രജനീകാന്തിന് നിലത്തു കിടന്ന് ഉറങ്ങേണ്ടി വന്നതിനെക്കുറിച്ച് പങ്കുവെക്കുകയാണ് നടന്‍ അരവിന്ദ് സ്വാമി പറഞ്ഞത്. ദളപതി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അങ്ങനെയൊരു സംഭവം നടക്കുന്നത്. അരവിന്ദ് സ്വാമിയുടെ അരങ്ങേറ്റ സിനിമ കൂടിയായിരുന്നു ദളപതി. മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തില്‍ രജനീകാന്തും മമ്മൂട്ടിയുമായിരുന്നു പ്രധാന വേഷങ്ങളിലെത്തിയത്. 1991ൽ പുറത്തിറങ്ങിയ ചത്രമാണ് ദളപതി . എന്നാൽ 2016ലായിരുന്നു അന്ന് നടന്ന സംഭവത്തെക്കുറിച്ച് അരവിന്ദ് സ്വാമി സംസാരിച്ചത്.

അന്ന് താന്‍ സെറ്റിലെത്തിയത് ആവശ്യപ്പെട്ടതിലും നേരത്തെയായിരുന്നുവെന്നും അതിനാല്‍ തന്നോട് കാത്തിരിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്നും അരവിന്ദ് ദ്വാമി പറയുന്നു. ആ സമയത്ത് വെറുതെയിരിക്കാന്‍ മടി തോന്നിയ താന്‍ ചുറ്റും നടന്ന് കാണാമെന്ന് തീരുമാനിച്ചു. അങ്ങനെ നടക്കുന്നതിനിടെയാണ് നല്ല ബെഡ്ഡൊക്കെയുള്ളൊരു മുറി കാണുന്നത് എന്നും അല്‍പ്പനേരം കിടക്കാമെന്ന് കരുതിയ താന്‍ ക്ഷീണം കാരണം അവിടെക്കിടന്ന ഉറങ്ങിപ്പോയെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ കാണുന്നത് താന്‍ കിടന്ന ബെഡ്ഡിന് അരികിലായി നിലത്തു കിടന്നുറങ്ങുന്ന സൂപ്പര്‍ സ്റ്റാറി രജനികാന്തിനെനെയാണെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. താന്‍ കയറി കിടന്ന് അദ്ദേഹത്തിന്റെ മുറിയിലായിരുന്നുവെന്ന് അപ്പോഴാണ് മനസിലായത് എന്നും അരവിന്ദ് സ്വാമി പാറുന്നു. ഉറങ്ങുകയായിരുന്ന തന്നെ ശല്യം ചെയ്യണ്ടെന്ന് കരുതിയാണ് രജനീകാന്ത് നിലത്തു കിടന്നുറങ്ങിയതെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. താരത്തിന്റെ ആ വെളിപ്പെടുത്തല്‍ അന്ന് വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. രജനീകാന്തും മമ്മൂട്ടിയുമായി മണിരത്‌നം ആദ്യമായി ഒരുമിച്ച ചിത്രമായിരുന്നു ദളപതി.

ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ആരാധകരുടെ ഇടയില്‍ കള്‍ട്ട് സ്റ്റാറ്റസ് നേടുകയും ചെയ്തു. ശോഭന, അമരീഷ് പുരി, ശ്രീവിദ്യ, ഭാനു പ്രിയ തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരന്ന സിനിമയായിരുന്നു ദളപതി. സന്തോഷ് ശിവനായിരുന്നു ഛായാഗ്രഹണം. സംഗീതമൊരുക്കിയത് ഇളയരാജയായിരുന്നു. അതേസമയം സിനിമ കാണുന്നവര്‍ക്കും കാണാത്തവര്‍ക്കും ഒരുപോലെ പരിചിതനാണ് രജനീകാന്ത്. അമ്പത് വര്‍ഷത്തോളമുള്ള കരിയറില്‍ രജനീകാന്ത് നേടിയ നേട്ടങ്ങല്‍ സമാനതകളില്ലാത്തതാണ്. സൂപ്പര്‍ സ്റ്റാര്‍ എന്നതിന് രജനീകാന്തിനോളം യോജിക്കുന്ന മറ്റൊരു താരമുണ്ടാകില്ല. തെന്നിന്ത്യന്‍ സിനിമയുടെ തലൈവരായി നിറഞ്ഞു നില്‍ക്കുകയാണ് ഈ പ്രായത്തിലും രജനീകാന്ത്. സിനിമയില്‍ വരാനുള്ള ഗ്ലാമര്‍ അദ്ദേഹത്തിന് ഇല്ലെന്നായിരുന്നു പല സംവിധായകരും വിശ്വസിച്ചത്. എന്നാല്‍ സ്വന്തം കഴിവ് മാത്രം കൈമുതലാക്കിയാണ് രജനി ഇന്ന് ഇന്ത്യ കണ്ട ഏറ്റവും വലിയ സൂപ്പര് താരമായി മാറിയത്. സിനിമയിലെത്തുന്നതിന് മുമ്പ് കൂലിയായും ബസ് കണ്ടക്ടറായും രജനീകാന്ത് ജോലി ചെയ്തിട്ടുണ്ട്.

തമിഴില്‍ നിരവധി ഹിറ്റുകളും ബ്ലോക്ബസ്റ്ററുകളും സമ്മാനിക്കുന്നതിന് മുമ്പ് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് രജനി തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. രജനീകാന്തിന് തന്റെ 9ാം വയസ്സില്‍ അമ്മയെ നഷ്ടമായിരുന്നു. പിന്നീട് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം പല ജോലികളും ചെയ്തിരുന്നു. അപൂര്‍വ രാഗങ്ങളില്‍ സഹനടനായിട്ടാണ് രജനി അരങ്ങേറ്റം കുറിക്കുന്നത്. കെ ബാലചന്ദറായിരുന്നു സംവിധായകന്‍. അതേസമയം രജനീകാന്തിനെ അവസാനമായി സ്‌ക്രീനില്‍ കണ്ടത് മകള്‍ ഐശ്വര്യ ഒരുക്കിയ ലാല്‍ സലാമിലായിരുന്നു. പക്ഷെ ചിത്രം ബോക്‌സ് ഓഫീസില്‍ കനത്ത പരാജയമായിരുന്നു. താരം ഇപ്പോള്‍ ടിജെ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയാനിലാണ് അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, റിതിക സിംഗ്, റാണ ദഗ്ഗുബട്ടി, ദുഷറ വിജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Devika Rahul

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

6 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago