ഐശ്വര്യ ലക്ഷ്മി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ‘അര്‍ച്ചന 31 നോട്ടൗട്ട്’ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനൊപ്പം അജയ് വിജയന്, വിവേക് ചന്ദ്രന് എന്നിവര്‍ ചേര്‍ന്നാണ്. സ്വകാര്യ സ്കൂളിലെ താല്‍ക്കാലിക അധ്യാപികയായ 28 വയസുള്ള അര്‍ച്ചനയുടെ വിവാഹമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സാരിയുടുത്ത് തോളത്ത് ബാഗും തൂകി കുടയും പിടിച്ചുകൊണ്ടുള്ള അര്‍ച്ചനയുടെ ആദ്യ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഉള്‍പ്പെടെ ഏറെ ശ്രദ്ധനേടിയിരുന്നു.
ഇപ്പോഴിതാ, ഐശ്വര്യ, അര്‍ച്ചനയായി മാറിയതിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ലൊക്കേഷനില്‍ എത്തി മേക്കപ്പും കോസ്റ്യൂമും ധരിച്ചു ഐശ്വര്യ അര്‍ച്ചനയെന്ന കഥാപാത്രമായി മാറുന്ന വീഡിയോ ഐശ്വര്യ തന്നെയാണ് പങ്കുവെച്ചത്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ റോണക്സ് സേവ്യറും സീമ ഹരിദാസും വീഡിയോയില്‍ ഉണ്ട്. ചിത്രത്തിന്റെ കോസ്റ്യൂം ഡിസൈനര്‍ സമീറ സനീഷ് പിന്നണിയില്‍ പ്രവര്‍ത്തിച്ച മറ്റുരണ്ടുപേര്‍ക്കും നന്ദി പറയുന്നുണ്ട് ഐശ്വര്യ.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…