കണ്ണെഴുതി, മൈലാഞ്ചിയിട്ട് ബീഡി വലിച്ച് പ്രിയ താരം!!!

മലയാളത്തിന്റെ പ്രിയ നടിയാണ് അര്‍ച്ചന കവി. ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെയാണ് അര്‍ച്ചന ചലച്ചിത്രലോകത്തേക്ക് എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരെ സ്വന്തമാക്കാന്‍ കഴിഞ്ഞ താരമാണ് അര്‍ച്ചന. മലയാളത്തിന് പുറമേ അര്‍ച്ചന കവി പിന്നീട് തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. 2016ലിറങ്ങിയ ദൂരം എന്ന മലയാള ചിത്രത്തിലാണ് അര്‍ച്ചന അവസാനമായി അഭിനയിച്ചത്.

വിവാഹ ശേഷം അഭിനയം വിട്ട അര്‍ച്ചന കവി സമൂഹമാധ്യമത്തില്‍ പ്രത്യേകിച്ചും ഇന്‍സ്റ്റാഗ്രാമില്‍ സജീവമാണ്. താരം ഫോട്ടോഷൂട്ടും റീല്‍സുമെല്ലാം പങ്കുവയ്ക്കാറുണ്ട്. നിരവധി ആരാധകരാണ് ഇന്‍സ്റ്റാഗ്രാമില്‍ അര്‍ച്ചന കവിയെ പിന്തുടരുന്നത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. ‘ആന്‍ ഓര്‍ഡിനറി വുമണ്‍’ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഒരു മരച്ചുവട്ടില്‍ ഇരുന്ന് കയ്യില്‍ മൈലാഞ്ചി ഇടുകയും കണ്ണെഴുതുകയും ബീഡി വലിക്കുകയും എല്ലാം ചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ചുവപ്പു നിറത്തിലുള്ള ബ്ലൗസിന് ലൈറ്റ് പീച്ച് നിറത്തിലുള്ള സിമ്പിള്‍ സാരിയാണ് താരം ധരിച്ചിരിക്കുന്നത്. നെറ്റിയില്‍ ചുവപ്പ് നിറത്തിലുള്ള വലിയ പൊട്ടും ചുവപ്പ് കുപ്പിവളകളും താരത്തെ കൂടുതല്‍ സുന്ദരിയാക്കി. ചിത്രങ്ങള്‍ സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

ഐസോ ഗ്രാഫിയാണ് താരത്തിന്റെ ‘ആന്‍ ഓര്‍ഡിനറി വുമണ്‍’ ചിത്രങ്ങള്‍ പകര്‍ത്തിയത്. നിരവധി പേരാണ് താരത്തിന്റെ ലുക്കിനും ഐസോഗ്രാഫിയുടെ കണ്‍സെപ്റ്റിനെയുമെല്ലാം കൈയ്യടിയ്ക്കുന്നത്.

Anu

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

11 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

3 hours ago