അച്ഛനെ ‘എടാ’ ‘പോടാ’ എന്ന് വിളിച്ച് അര്‍ച്ചനാ കവി! വീഡിയോ പങ്കുവെച്ചു

ചുരുക്കം ചില സിനിമകളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അര്‍ച്ചനാ കവി. ഇപ്പോള്‍ സിനിമകളില്‍ സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങള്‍ എല്ലാം താരം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നീലത്താമര എന്ന ചിത്രത്തിലൂടെ കടന്ന് വന്ന് എന്നും ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് ഇപ്പോള്‍ താരം സിനിമാ മേഖലയില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

താരം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെയ്്ക്കാറുള്ള വീഡിയോകളും ചിത്രങ്ങളും പെട്ടെന്ന് തന്നെ തരംഗമാവാറുണ്ട്. അര്‍ച്ചനയുടെ വിവാഹ മോചനത്തെ കുറിച്ച് പ്രചരിച്ച വാര്‍ത്തകളില്‍ പ്രതികരിച്ച് താരം തന്നെ രംഗത്ത് വന്നിരുന്നു. ഒരിടയ്ക്ക് മാനസികമായി തളര്‍ന്ന് നിന്ന കാലത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ അര്‍ച്ചനാ കവി പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. കുറച്ച് ദിവസം സോഷ്യല്‍ മീഡിയയില്‍ സജീവല്ലാത്തതിന്റെ കാരണം പറയാനാണ് താരം വീഡിയോ പങ്കുവെച്ചത്.

വീഡിയോയില്‍ താരം ചുമയ്ക്കുന്നുമുണ്ട്. കുറച്ചു ദിവസമായി സുഖമില്ലാത്തതിനാലാണ് ഇന്‍സ്റ്റഗ്രാമില്‍ ആക്ടീവ് അല്ലാതിരുന്നത് എന്ന് താരം പറയുന്നു. വീഡിയോയില്‍ അര്‍ച്ചനയോട് പിതാവ് എന്താണ് മോള്‍ക്ക് പറ്റിയത് എന്ന് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി എന്താടാ ജോസോ എന്ന് അച്ഛനോട് തമാശ രൂപേണ പറയുകയാണ് താരം. അര്‍ച്ചന ഇതിന് മുന്‍പും അച്ഛനുമായി പല വീഡിയോസും ഷെയര്‍ ചെയ്തിട്ടുണ്ട്. വീടും വീട്ടുകാരും എല്ലാം എപ്പോഴും അര്‍ച്ചനയുടെ വീഡിയോയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. മാതാപിതാക്കളുമൊത്ത് കൂട്ടുകാരെ പോലെയാണ് അര്‍ച്ചന കഴിയുന്നത്.

 

Rahul

Recent Posts

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

13 mins ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

2 hours ago

ജാസ്മിന് DYFIയുടെ ആദരവ്; പരിപാടിക്കിടയിൽ കാലിൻമേൽ കാല് കയറ്റി വെച്ചതിനെതിരെയും വിമർശനം

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരു മത്സരാർത്ഥി ആയിരുന്നു ജാസ്മിൻ ജാഫർ,…

3 hours ago

ജയം രവിക്കൊപ്പമുള്ള ഫോട്ടോകളെല്ലാം ആരതി രവി സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയിട്ടുണ്ട്

തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രിയ ദമ്പതികളായിരുന്നു ജയം രവിയും ഭാര്യ ആരതി രവിയും. എന്നാൽ കഴിഞ്ഞ ​ദിവസങ്ങളിലാണ് ഇരുവരും വിവാഹ…

3 hours ago

ഇപ്പോള്‍ ഒരു 55 വയസ് തോന്നുന്നു, സാധികയുടെ ചിത്രത്തിന് നേരെ വിമർശനം

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള നടിയാണ് സാധിക വേണു ഗോപാല്‍. സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സാധികയെ മലയാളികള്‍ അടുത്തറിയുന്നത് ടെലിവിഷനിലൂടെയാണ്. അവതാരകയായും…

3 hours ago

പകർച്ചവ്യാധി പ്രതിരോധത്തിന് പ്രത്യേക ആക്ഷൻ പ്ലാനുമായി സംസ്ഥാന സർക്കാർ

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യവകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് വ്യക്തമാക്കി മന്ത്രി വീണാ ജോർജ്.…

4 hours ago