ഭര്‍ത്താവിന് ഒപ്പം ബീച്ചില്‍ അടിച്ചുപൊളിച്ച് നടി അര്‍ച്ചന സുശീലന്‍- ചിത്രങ്ങള്‍

അര്‍ച്ചന സുശീലനെ ഗ്ലോറി എന്ന് വിളിക്കാന് കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘എന്റെ മാനസപുത്രി’ എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രം അത്രമേല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അര്‍ച്ചന സുശീലന്‍ വളരെ ഭംഗിയായിട്ടാണ് ആ കഥാപാത്രത്തെ മികവുറ്റതാക്കിയത്. ഹാഫ് മലയാളിയാണ് അര്‍ച്ചന. അര്‍ച്ചനയുടെ അച്ഛന്‍ മലയാളിയും അമ്മ നേപ്പാളിയുമാണ്.

Archana Suseelan Photos

ഗ്ലോറിക്ക് ശേഷം അര്‍ച്ചനെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നു. ഇവള്‍ യമുന, കറുത്തമുത്ത്, പൊന്നമ്പിളി, മാമാങ്കം, സീതാകല്യാണം, ചാക്കോയും മേരിയും തുടങ്ങിയ സീരിയലുകളില്‍ അര്‍ച്ചന അഭിനയിച്ചിട്ടുണ്ട്. 2014-ല്‍ ആയിരുന്നു അര്‍ച്ചനയുടെ ആദ്യ വിവാഹം. പിന്നീട് ആ ബന്ധം വേര്‍പിരിഞ്ഞിരുന്നു. കഴിഞ്ഞ ഡിസംബര്‍ താരം വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ താമസിക്കുന്ന മലയാളിയായ പ്രവീണ്‍ നായരാണ് നടിയുടെ ഭര്‍ത്താവ്.

Archana Suseelan Stills

ഇപ്പോഴിതാ അര്‍ച്ചനയും ഭര്‍ത്താവും അമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലെ വെനീസ് ബീച്ചില്‍ അടിച്ചുപൊളിക്കുന്നതിന്റെ ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. നിരവധി പേര് ചിത്രങ്ങള്‍ക്ക് കമന്റുമായെത്തി. ‘അടിച്ചുപൊളിക്കൂ ഡിയര്‍’ എന്നാണ് ബീന ആന്റണി കുറിച്ചത്.

Gargi