Categories: Film News

അഡ്ജസ്റ്റ്മെന്റ് തയ്യാറാണോ എന്ന ചോദ്യമൊക്കെ നിന്നു ; സീരിയസ് പ്രണയമിപ്പോൾ ഇല്ലെന്നും സാധിക

എന്റെ കൈയില്‍ വിദ്യാഭ്യാസമുണ്ട്. അത് കൊണ്ട് മറ്റ് ജോലികള്‍ ചെയ്യാമെന്ന് കരുതി. ഒരു പക്ഷെ സംവിധായകനോ പ്രൊഡ്യൂസറോ ഇതൊന്നും അറിയുന്നുണ്ടാകില്ല.കാസ്റ്റിംഗ് ചെയ്യുന്നവരുടെ ആവശ്യമായിരിക്കും. ഒരു സ്ഥലത്ത് യെസ് പറഞ്ഞാല്‍ വേറൊരു സ്ഥലത്ത് പോയി നോ പറയാൻ പറ്റില്ല.മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സാധിക വേണുഗോപാൽ. ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സമൂഹ മാധ്യമങ്ങളില്‍ എപ്പോഴും തിളങ്ങി നില്‍ക്കുന്ന താരസുന്ദരി കൂടിയാണ് സാധിക വേണുഗോപാല്‍.സാധിക തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് പട്ടുസാരി എന്ന ഹിറ്റ് പരമ്പരയിലൂടെയാണ്.ഈ പരമ്പരയിലൂടെ തന്നെയാണ് സാധിക വേണു ഗോപാല്‍ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറുന്നതും.എന്നാൽ വര്‍ഷങ്ങളായി സിനിമാ രംഗത്തുണ്ടായിട്ടും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ സാധികയ്ക്ക് ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.കഴിഞ്ഞ കുറേ നാളുകളായി സാധികയെ അധികം സിനിമകളില്‍ കാണാറുമില്ല.തുടക്ക കാലത്ത് താൻ സിനിമകള്‍ വേണ്ടെന്ന് വെക്കാനുണ്ടായ കാരണമെന്തെന്ന് തുറന്ന് പറയുകയാണിപ്പോള്‍ സാധിക. ഒരു സാമൂഹിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമയില്‍ അവസരം തേടുമ്പോള്‍ അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെടുന്നത് തന്നെ സംബന്ധിച്ച്‌ ബുദ്ധിമുട്ടായിരുന്നെന്ന് സാധിക തുറന്ന് പറഞ്ഞു. പത്ത് വര്‍ഷം മുമ്പാണ് സിനിമയിലേക്ക് വരുന്നത്. അന്ന് മോശം അനുഭവങ്ങള്‍ തുറന്ന് പറയാൻ ഇന്നത്തെ പോലെ മീഡിയകളില്ല. തമിഴിലും ഇതേ സാഹചര്യമായിരുന്നു. സിനിമാ ലോകം മൊത്തത്തില്‍ ഇങ്ങനെയാണെന്ന് കരുതി. നല്ല കുടുംബത്തില്‍ നിന്ന് വന്ന ആളാണ്. ഇത്തരം സാഹചര്യമാണെങ്കില്‍ സിനിമയേ വേണ്ട എന്ന് അന്ന് തോന്നിയെന്നും സാധിക ഓര്‍ത്തു. നേരിട്ട് തന്നോട് ആരും അഡ്ജസ്റ്റ്മെന്റ് ആവശ്യപ്പെട്ടിട്ടില്ല. ഫോണ്‍ കോളിലൂടെയാണ് ചോദ്യങ്ങള്‍. ഒരിക്കല്‍ നോ പറഞ്ഞാല്‍ ഇവരെ കണക്‌ട് ചെയ്ത് വരുന്ന ഒരു സിനിമയും ലഭിക്കാതാവും.എന്റെ കൈയില്‍ വിദ്യാഭ്യാസമുണ്ട്. അത് കൊണ്ട് മറ്റ് ജോലികള്‍ ചെയ്യാമെന്ന് കരുതി. ഒരു പക്ഷെ സംവിധായകനോ പ്രൊഡ്യൂസറോ ഇതൊന്നും അറിയുന്നുണ്ടാകില്ല. കാസ്റ്റിംഗ് ചെയ്യുന്നവരുടെ ആവശ്യമായിരിക്കും. ഒരു സ്ഥലത്ത് യെസ് പറഞ്ഞാല്‍ വേറൊരു സ്ഥലത്ത് പോയി നോ പറയാൻ പറ്റില്ല.അന്ന് അവിടെ ചെയ്തല്ലോ ഇവിടെ ചെയ്തല്ലോ എന്ന ചോദ്യം വരും. അതിന്റെ ആവശ്യമില്ല.ഇത്തരം ആവശ്യങ്ങള്‍ക്ക് വഴങ്ങുന്നവര്‍ ഉള്ളത് കൊണ്ടാണല്ലോ തനിക്ക് അവസരങ്ങള്‍ ലഭിക്കാത്തത് എന്ന ദേഷ്യം ആദ്യം തോന്നിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയില്ല.

പലര്‍ക്കും പല സാഹചര്യങ്ങള്‍ ആയിരിക്കാം. തനിക്ക് സ്വന്തം അഭിമാനം വിട്ട് ഒരു കാര്യവും ചെയ്യാൻ പറ്റില്ല. പത്ത് വര്‍ഷമായി സിനിമാ രംഗത്ത് ഉണ്ടായിട്ടും അന്ന് നില്‍ക്കുന്ന അതേ പൊസിഷനില്‍ തന്നെയാണ് ഇന്ന് നില്‍ക്കുന്നത്.എനിക്ക് പ്രത്യേകിച്ച്‌ ഉയര്‍ച്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല.മോശം സമീപനങ്ങള്‍ കാരണം പുറത്ത് ഷോകള്‍ ചെയ്തിട്ടില്ലെന്നും സാധിക വ്യക്തമാക്കി. നല്ല ടീമിന്റെ കൂടെയാണെങ്കില്‍ മാത്രമേ ഇനി സിനിമകള്‍ ചെയ്യാൻ താല്‍പര്യമുള്ളൂയെന്നും സാധിക വേണുഗോപാല്‍ വ്യക്തമാക്കി. ഈ അടുത്ത് ഓണത്തിനുള്ള ഷോ കട്ടായി. ഏകദേശം എല്ലാം ഓക്കെയായിരുന്നു.ഇപ്പോള്‍ അഡ്ജസ്റ്റ്മെന്റ് തയ്യാറാണോ എന്ന ചോദ്യമല്ല, ചോദ്യങ്ങളൊക്കെ നിന്നു. നമുക്ക് രണ്ട് മൂന്ന് ദിവസം നിന്ന് അടിച്ച്‌ പൊളിച്ച്‌ പോകാമെന്ന് പറഞ്ഞു. കാലഘട്ടത്തിന്റെ വ്യത്യാസമുണ്ട്. എങ്ങനെ ചോദിക്കണമെന്ന് പലരും പഠിച്ചെന്നും സാധിക തുറന്നടിച്ചു.സാധികയെ പോലെ നിരവധി നടിമാര്‍ നേരത്തെ സമാന തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. മോഡലിംഗില്‍ സജീവമായ സാധികയുടെ ഫോട്ടോ ഷൂട്ടുകള്‍ക്ക് നേരെ മോശം കമന്റുകള്‍ വന്നിട്ടുണ്ട്. അധിക്ഷേപകരമായ കമന്റുകള്‍ക്ക് തക്കതായ മറുപടിയും സാധിക നല്‍കുന്നു. തന്നെ പറയുന്നതിലപ്പുറം വീട്ടുകാരെയുള്‍പ്പെടെ അധിക്ഷേപിക്കുന്നത് അസഹനീയമാണെന്ന് സാധിക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. താൻ വിവാഹമോചിതയായതിനെക്കുറിച്ചും അടുത്തിടെ സാധിക സംസാരിച്ചു. ഒരു വര്‍ഷക്കാലത്തെ പരിചയത്തിന് ശേഷമാണ് വിവാഹം ചെയ്തത്. അത് ശരിയായില്ല. കുറച്ച്‌ കാലത്തേക്ക് സീരിയസായ പ്രണയം തനിക്കുണ്ടാകില്ലെന്നും സാധിക വ്യക്തമാക്കി.

Aswathy

Recent Posts

വീണ്ടും നടൻ ധർമ്മജൻ വിവാഹിതനായി! വിവാഹത്തിന് സാക്ഷിയായി മക്കൾ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്‍മ്മജന്‍ സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…

2 hours ago

സിനിമയിൽ മേക്കപ്പിന് കൂടുതൽ ട്രോളുകൾ ലഭിക്കുന്നത് തനിക്ക്! ഭാഗ്യദോഷത്തിന്  അന്നത്തെ മേക്കപ്പും അങ്ങനെയായി; നവ്യ

പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…

4 hours ago

കമന്റെ ബോക്സിൽ വന്നു ഇങ്ങനെ ഛർദ്ധിക്കുന്ന എല്ലാവരോടും പുച്ഛം മാത്രം! തന്റെ പോസ്റ്റിനു താഴെ നെഗറ്റീവ് പറഞ്ഞ  ആളിനെ മറുപടിയുമായി; അഭയ ഹിരണ്മയി

സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…

4 hours ago

അവാർഡിന് പോയപ്പോൾ ജൂറി എന്നോട് ചോദിച്ച ചോദ്യം ഇന്നും എന്നിൽ വിഷമം ഉണ്ടാക്കി! താൻ അവാർഡ് സ്വീകരിച്ചത് ആളുകൾ കണ്ടിട്ടുള്ള ചിത്രങ്ങൾക്ക് വേണ്ടി; ഉർവശി

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…

6 hours ago

എന്റെ കൂടെ നിന്ന് അദ്ദേഹം അഭിനയിക്കുവാണെന്ന് എനിക്ക് മനസിലായില്ല! ഒരടി അദ്ദേഹം തന്നില്ലന്നേയുള്ളു, സിദ്ധിഖിനെ കുറിച്ച് ആസിഫ് അലി

മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…

7 hours ago

കോടികൾ മുടക്കി മാസങ്ങൾക്ക് മുൻപ് നിർമ്മിച്ച അടൽ സേതുവിൽ വിള്ളലുകൾ

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…

8 hours ago