‘അരിക്കൊമ്പന്റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അരിക്കൊമ്പൻ. ടൈറ്റിൽ പ്രഖ്യാപിച്ച സമയത്ത് തന്നെ വലിയ കൗതുകം സൃഷ്ടിച്ച ചിത്രമായിരുന്നു അരിക്കൊമ്പൻ.ഈ സിനിമയുടെ ചിത്രീകരണം ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. സാജിദ് യഹിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സിനിമയുടെ പ്രധാന ലൊക്കേഷൻ ശ്രീലങ്കയിലെ സിഗിരിയ ആണ്. സിഗിരിയയോടൊപ്പം കേരളത്തിലെ ഇടുക്കി ചിന്നക്കനാലിലും അരിക്കൊമ്പന്റെ ഷൂട്ടിംഗ് നടക്കും. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് അരിക്കൊമ്പൻ നിർമ്മിക്കുന്നത്.

ഈ സിനിമയെക്കുറിച്ച് സംവിധായകൻ സാജിദ് യഹിയ പറഞ്ഞത് ഇങ്ങനെ- ‘പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തിരക്കഥയും ഏകദേശം പൂർത്തിയായി. കുറച്ച് ആനകളുടെ കഥകളും സിനിമയുടെ ഭാഗമായി ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഒരു സംഘത്തെ ഇതിനുവേണ്ടി ഞങ്ങൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്. പ്രോപ്പർ സിനിമയായി തന്നെയാകും ‘അരിക്കൊമ്പൻ’ എത്തുക. ഒരു സെക്ഷൻ ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിക്കും. 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്. നമുക്ക് അറിയാവുന്ന ഒരു സംഭവത്തെ കാണിക്കുമ്പോഴുള്ള ഇമ്പാക്ട് വളരെ വലുതാണ്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് ഞങ്ങളെല്ലാരും’

Ajay

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

56 mins ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

1 hour ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

1 hour ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

1 hour ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

2 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

8 hours ago