തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

Follow Us :

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ് ഹൗസിൽ വെച്ച് ലവ് ട്രാക്ക് ഉണ്ടായിരുന്നോ എന്നൊക്കെയാണ് ആരാധകർ കൗതുകത്തോടെ ചോദിക്കുന്നത്. അതിനു മറുപടിയായി തങ്ങൾ നല്ല സുഹൃത്തുക്കളാണ് എന്നാണ് ഇരുവരും പറഞ്ഞത്. ഇപ്പോൾ അർജുന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെ വരയ്ക്കുകയാണ് ഹർഷ പാത്തു. ഒരു ഓൺലൈൻ മാധ്യമത്തിന്റെ അർജുൻ ഫാൻസ് മീറ്റിൽ വെച്ചാണ് ഹർഷ ചിത്രം വരച്ചത്. കണ്ണ് കെട്ടിയ ശേഷം അർജുനോട് മനസിലുള്ള ഓരോ ഫീച്ചേഴ്‌സ് ചോദിച്ചാണ് ഹർഷ ചിത്രം വരച്ചത്. ആദ്യം കണ്ണിനെക്കുറിച്ചാണ് ചോദിച്ചത്. എക്‌സ്പ്രസ്സീവ് ആയിട്ടുള്ള, ഡിസ്‌നി ഐസ് പോലുള്ള കണ്ണ് വേണമെന്നാണ് അർജുൻ പറഞ്ഞത്. തന്റെ മൂക്ക് പോലെയുള്ള മൂക്ക് വേണമെന്നും അർജുൻ പറയുന്നു. ഹർഷ വരച്ച ചിത്രം കണ്ട് ഇഷ്ടപ്പെട്ടാൽ ഇത് പോലെയുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് പുറമെയുള്ള സൗന്ദര്യം കണ്ടിട്ടല്ലല്ലോ കല്യാണം കഴിക്കുക എന്നാണ് അർജുൻ പറയുന്നത്. ഇങ്ങനെയുള്ള കുട്ടിയെ കണ്ടാൽ ക്രഷൊക്കെ തോന്നും. അത് ബിൽഡ് ചെയ്യണമെങ്കിൽ ക്യാറക്ടർ ഒക്കെ പ്രധാനമാണ് എന്നും അർജുൻ പറയുന്നു.

ഓവർ ത്രെഡൊന്നും ചെയ്യാത്ത നാച്ചുറൽ പുരികമാണ് ഇഷ്ടമെന്നും അർജുൻ പറയുന്നു. സാമന്തയെ പോലെ മുഖത്തിന് ഷേയ്പ്പാണ് തനിക്ക് ഇഷ്ടമെന്നും നോർമൽ ആയിട്ടുള്ള മുടിയാണ് വേണ്ടതെന്നും ജിമിക്കിയിടണമെന്നും അർജുൻ പറയുന്നു. തനിക്ക് ശാലീനതയുള്ള ലുക്കും മോഡേൺ ലുക്കുമൊക്കെ ഇഷ്ടമാണെന്നും അർജുൻ പറഞ്ഞു. ഹർഷ വരച്ച ചിത്രം കണ്ട് നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്. അർജുൻ പറഞ്ഞ ഫീച്ചേഴ്സൊക്കെ ശ്രീതുവിനെ പോലെയാണ് എന്നാണ് ചിലരുടെ അഭിപ്രായം. അർജുനെ കെട്ടുന്ന ആരായാലും ലക്കി ആണെന്നും നല്ലൊരു പെണ്ണിനെ കിട്ടട്ടെയെന്നും കമന്റുകളുണ്ട്. അർജുൻ കരിയറിൽ ഫോക്കസ് ചെയ്ത വളരെ ദൂരം മുന്നോട്ട് പോകട്ടെ. അവസരങ്ങൾ മാക്സിമം ഉപയോഗിച്ച് നല്ലൊരു ആക്ടർ ആകട്ടെ. ഒരു ചാൻസ് കിട്ടുമ്പോൾ നൂറ് ചാൻസ് തേടി വരാനും മാത്രം കോണ്ട്രിബൂട് ചെയ്യാൻ സാധിക്കട്ടെ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. അർജുന് ശ്രീതുവിനെ ഇഷ്ടമാണെങ്കിൽ അത് ശ്രീതുവിനോട് പറയണം, അർജുനും ശ്രീതുവും ഒന്നിക്കണം എന്നിങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ശ്രീജൻ ഫാൻസ്‌ കുറിക്കുന്നത്. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നാണ് ശ്രീതുവും അർ‌ജുനും നേരത്തെ പറഞ്ഞത്. തന്റെ ബി​ഗ് ബോസ് യാത്രയിൽ ശ്രീതുവിന് വലിയ പങ്കുണ്ടെന്നും തന്റെ അപ്പസ്‌ ആൻഡ് ഡൗൺസിൽ കൂടെ നിന്നത് ശ്രീതുവാണെന്നും അർജുൻ പുറത്തിറങ്ങിയ ശേഷം പറഞ്ഞിരുന്നു.

അതേസമയം ലവ് ട്രാക്കായിരുന്നോ എന്ന ചോദ്യത്തിന് താനും അർജുനും നല്ല സുഹൃത്തുക്കാണെന്നാണ് ശ്രീതു പറഞ്ഞത്. അർജുൻ നല്ല ഒരു സുഹൃത്താണെന്നും നല്ലൊരു മനുഷ്യനാണെന്നും എല്ലാത്തിനും തന്റെ കൂടെ നിന്ന സുഹൃത്താണ് അർജുനെന്നും ശ്രീതു വ്യക്തമാക്കിയിരുന്നു. മാത്രമല്ല ശ്രീതുവും അർജുനും നല്ല സുഹൃത്തക്കളാണെന്ന് അർജുന്റെ അമ്മയും സഹോദരിയും പറഞ്ഞിരുന്നു. തുടക്കത്തിൽ ഹൗസിൽ ഒട്ടും ആക്ടീവല്ലതിരുന്ന മത്സരാര്തികളായിരുന്നു അർജുനും ശ്രീതുവും. ശ്രീജൻ എന്ന കോംബോ മാത്രമാണ് രണ്ടു പേർക്കും എടുത്തു പറയാനായി ഉണ്ടായിരുന്നത്. ശ്രീജൻ കോംബോയ്ക്ക് പുറത്ത് സ്വീകാര്യത ലഭിച്ചതോടെ അർജുനും ശ്രീതുവിനും ആരാധകരും കൂടുകയായിരുന്നു. ആക്ടീവായ മത്സരാര്ഥികളെല്ലാം പുറത്തായപ്പോൾ ശ്രീതുവും അർജുനും ഹൗസിൽ അവസാനം വരെയും പിടിച്ചു നിർത്തിയതും അത് തന്നെയായിരുന്നു. അവസാനഘട്ടത്തിലായിരുന്നു അർജുൻ ഗംഭീര പ്രകടനം നടത്തി മുന്നിലേക്ക് വന്നത്. അതുകൊണ്ട് തന്നെയാണ് രണ്ടാം സ്ഥാനത്ത് നിന്ന ജാസ്മിനെ പിന്തള്ളി അർജുൻ രണ്ടാമതെത്തിയത്. അതേസമയമാ ബിഗ് ബോസ് മലയാളം സീസൺ 6 ജൂൺ 16 നാണു അവസാനച്ചത്. ഒന്നാം സ്ഥാനം ജിന്റോയ്ക്കും രാണ്ടാം സ്ഥാനം അർജുനും മൂന്നാം സ്ഥാനം ജാസ്മിനും നാലാം സ്ഥാനം അഭിഷേകിനും അഞ്ചാം സ്ഥാനം റിഷിക്കുമാണ് ലഭിച്ചത്.