Categories: Film News

‘അതൊന്നും എന്നെകൊണ്ട് ഒരിക്കലും ചെയ്യാൻ സാധിക്കില്ല’; അച്ഛന്റെ ‘രമണൻ’ തനിക്ക് പറ്റുന്ന കാര്യമല്ലെന്ന് അർജുൻ അശോകൻ

ഭ്രമയു​ഗത്തിൽ മമ്മൂട്ടിക്കൊപ്പം കട്ടയ്ക്ക് പിടിച്ച് നിന്ന് അർജുൻ അശോകന് വലിയ പ്രശംസയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഭ്രമയുഗം കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുമ്പോൾ അർജുൻ അശോകന്റെ വാക്കുകളാണ് വൈറലാകുന്നത്. അച്ഛന് മലയാള സിനിമയിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടോയെന്ന ചോദ്യത്തിന് അർജുൻ മറുപടി നൽകുകയായിരുന്നു.

‘അച്ഛന് മലയാള സിനിമയിൽ ചെയ്യാൻ കഴിയാതിരുന്ന കാര്യങ്ങൾ ചെയ്യണമെന്നത് ഒരു പരിധിവരെ എന്റെ ആഗ്രഹം അത് തന്നെയായിരുന്നു. കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ അച്ഛൻ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അത് എനിക്ക് ഒരുപാട് ഇംപാക്ട് ഉണ്ടാക്കിയ വേഷമാണ്. കാരണം അച്ഛനെ കൊണ്ട് ആ രീതിയിലൊക്കെ ചെയ്യാൻ പറ്റുമെന്ന് എനിക്ക് വരെ തോന്നിയത് ആ സിനിമയും ബാവൂട്ടിയുടെ നാമത്തിലുമൊക്കെ കണ്ടപ്പോഴാണ്’ – അർജുൻ പറഞ്ഞു.

‘അച്ഛന് സിനിമ ഇല്ലാതായ കാലത്ത് എനിക്ക് സിനിമയിൽ എത്തണം അത് അഭിനയം അല്ലെങ്കിൽ ഡയറക്ടർ സൈഡ് എന്ന ആഗ്രഹം വന്നിരുന്നു. എനിക്ക് ഇത് മാത്രമെ പറ്റുള്ളൂ എന്ന് മനസിലായപ്പോഴാണ് അങ്ങനെ ഒരു ആഗ്രഹം വന്നത്. ‘പിന്നെ അച്ഛൻ എവിടെ നിർത്തിയോ അവിടെ തുടങ്ങണം. അത് നല്ല രീതിയിൽ ചെയ്യണം എന്നൊക്കെയുള്ള ആഗ്രഹവുമുണ്ടായിരുന്നു. പക്ഷെ വേറെ ഒരു താളം നോക്കിയാൽ എന്നെയും അച്ഛനെയും ഒരിക്കലും താരതമ്യപെടുത്താൻ പറ്റില്ല. കാരണം അച്ഛൻ വേറെ ലെവൽ ഒരു ആക്ടറാണ് – അർജുൻ അശോകൻ പറയുന്നു.

‘സത്യാവസ്ഥ പറഞ്ഞാൽ അച്ഛൻ വേറെ ലെവൽ ഒരു പൊളി പൊളിച്ചുവെച്ചേക്കുവാണ്. അതൊന്നും ഒരിക്കലും എന്നെ കൊണ്ട് പറ്റില്ല. പഞ്ചാബി ഹൗസൊക്കെ എനിക്ക് ചെയ്യാൻ തന്നാൽ എന്നെകൊണ്ട് ഒരിക്കലും ചെയ്യാൻ സാധിക്കില്ല. അതൊക്കെ വർഷങ്ങളോളം അല്ലെങ്കിൽ ആയിരക്കണക്കിന് സ്റ്റേജുകളിൽ കോമഡി ചെയ്തുകൊണ്ട് അച്ഛൻ ഉണ്ടാക്കി എടുത്ത തഴമ്പാണ്. ഒരിക്കലും കമ്പയർ ചെയ്യാനാവില്ല’ – അർജുൻ കൂട്ടിച്ചേർത്തു.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

3 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

4 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

5 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

8 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

14 hours ago