അര്ജുന് അശോകനും മഹിമ നമ്പ്യാരും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളാക്കി
അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രൊമന്‍സ് ചിത്രീകരണം ഉടന്‍ ആരംഭിക്കും. മൂവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നതും പ്രത്യേകതയാണ്. കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു, ശ്യാംമോഹന്, സംഗീത് പ്രതാപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അരുണ്‍ ഡി. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥാകൃത്തുക്കളായ എ.ഡി.ജെ, രവീഷ്നാഥ് എന്നിവരോടൊപ്പം തോമസ് പി. സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അഖില്‍ ജോര്‍ജാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. മേക്കപ്പ് റോണക്സ് സേവ്യര്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് സുധര്‍മ്മന്‍ വള്ളിക്കുന്ന് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…