തന്റെ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് താരമായ മലൈക അറോറ. വരൻ ആരെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ ബോളിവുഡ് താരം അർജുൻ കപൂർ. ഇരുവരും പ്രണയത്തിലാണെന്ന വിവരം നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പ്രണയബന്ധത്തിന്റെ അടുത്ത ഘട്ടത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങി എന്നാണ് മലൈക അറോറ പറയുന്നത്
ഇരുവരും വിവാഹത്തിനു മാനസികമായി തയാറെടുത്തെന്നും മലൈക വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യം പറഞ്ഞത്.’ഞങ്ങൾ ഇപ്പോൾ അടുത്ത ഘട്ടത്തെ കുറിച്ചു ചിന്തിക്കുകയാണ്. ഞാൻ കരുതുന്നത് ഞങ്ങൾ ഇരുവരും വിവാഹത്തിനു മാനസികമായി തയാറെടുത്തു എന്നാണ്. പ്രായത്തിൽ കവിഞ്ഞ പക്വതയും വിവേകവും അർജുന് ഉണ്ട്. വിശാലമായ ചിന്താഗതിയും മറ്റുള്ളവരെ പരിഗണിക്കാനുള്ള കഴിവും അവനുണ്ട്, പ്രായവ്യത്യാസം ഇരുവർക്കും ഇടയിൽ ഒരുപ്രശ്നമായിരുന്നില്ലെന്നും മലൈക അറോറ വ്യക്തമാക്കി.
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും വരുന്ന 30 വർഷം കൂടി ഇങ്ങനെ ജീവിക്കാനാണ് എനിക്ക് ആഗ്രഹമെന്നും മലൈക അറോറ പറഞ്ഞു.വർഷങ്ങൾക്കു മുൻപാണ് മലൈകയും അർജുനും ഡേറ്റിങ് ആരംഭിച്ചത്. 2019ൽ ഇൻസ്റ്റഗ്രാമിലൂടെ ഇരുവരും തങ്ങളുടെ ബന്ധം ഏവരെയും അറിയിച്ചിരുന്നു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…