ഇന്ത്യന്‍ സിനിമാ ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു മീടു വിവാദങ്ങള്‍. നായകന്മാരും സിനിമാ മേഖലയിലെ പ്രവര്‍ത്തകരും എല്ലാം ഈ വിവാദങ്ങളുടെ ഇടയില്പെട്ടവരാണ്. കഴിഞ്ഞ ദിവസം നടന് അര്ജുന് മീടു വിവാദത്തില്‍ കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതൊരു നിര്‍ണായക വഴിത്തിരിവായാണ് കണക്കാക്കപ്പെടുന്നത്.
ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇത് സമര്‍പ്പിച്ചതായി പോലീസ് അറിയിച്ചു. മീ ടൂ ആരോപണങ്ങള്‍ സജീവമായി നില്ക്കുന്ന സമയത്ത് ആയിരുന്നു ഈ ലൈംഗികാരോപണം വന്നത്. മലയാള സിനിമയിലൂടെ സിനിമാ മേഖലയിലേക്ക് കടന്ന വന്ന നടിയാണ് അര്ജുന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നത്. അര്‍ജുനോടൊപ്പം അഭിനയിച്ച വിസ്മയ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആയിരുന്നു അര്ജുന് മോശമായി പെരുമാറിയതെന്ന് നടി ആരോപിച്ചത്. സാമൂഹ മാധ്യമം വഴിയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. പിന്നീട് അത് നടന് എതിരെയുള്ള പോലീസ് കേസായി മാറി. ഒരുപാട് ഒത്ത്തീര്‍പ്പ് ചര്‍ച്ചകളും ഇതിനിടയില്‍ നടന്നു. നടന് ക്ലീന്ചിറ്റ്് നല്കിയ സ്ഥിതിയ്ക്ക് ഇപ്പോള്‍ നടിയ്ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ചിലര്‍.
കേസില്‍ അര്ജുന് ക്ലീന്‍ ചിറ്റ് നല്കിയ സ്ഥിതിയ്ക്ക് നടിയെ അറസ്റ്റ് ചെയ്യണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. നടി താരത്തിന് എതിരെ വ്യാജ വാര്‍ത്ത നല്കി എന്നതില്‍ നിന്ന് ഉയര്‍ന്ന വികാരത്തിലാണ് ചിലര്‍ നടിയ്ക്കെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. എന്നാല്‍ നടി നല്കിയ വ്യാജ പരാതി അല്ല എന്നും തെളിവുകളുടെ അഭാവത്തില്‍ ആയിരിക്കണം അര്‍ജുനെ ക്ലീന്‍ ചിറ്റ് നല്കി വിട്ടയച്ചത് എന്നുമാണ് ചിലര്‍ പറയുന്നത്.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…