‘മെജോറിറ്റി ഓഡിയൻസിന്റെ ഫീഡ്ബാക്ക് കൊണ്ടുള്ള സിനിമയുടെ വിജയം ആണോ, സ്വന്തം കാഴ്ചപ്പാടുകൾ ആണോ പ്രശ്നം’

arjun v akshaya fb post about varshangalku sesham movie
Follow Us :

ബ്ലോക്ക്ബസ്റ്റർ മലയാളം സിനിമ ‘വർഷങ്ങൾക്ക് ശേഷം’ ഒടിടി റിലീസായി. വ്യാഴാഴ്ചയാണ് ഏറെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ ചിത്രം ഒടിടിയിൽ എത്തിയിട്ട് ദിവസങ്ങളായി. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി ഇങ്ങനെ വലിയതാര നിര അണിനിരക്കുന്ന ചിത്രം സോണി ലീവിലാണ് സ്ട്രീം ചെയ്യുന്നത്. ഏപ്രിൽ 11ന് പുറത്തിറങ്ങിയ ചിത്രം ആവേശത്തിന് പിന്നിൽ വിഷു ബോക്സോഫീസിൽ രണ്ടാം സ്ഥാനത്തായിരുന്നു. ചിത്രം 50 കോടിയിലേറെ ബോക്സോഫീസിൽ നേടിയിരുന്നു. ചിത്രത്തിൻറെ ഒടിടി പ്രീസെയിൽ നേരത്തെ നടന്നിരുന്നില്ല. ഇതാണ് ചിത്രം ഒടിടിയിൽ വൈകാൻ ഇടയാക്കിയത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. നല്ലതല്ലാത്ത ഒരു പടം പ്രോമോഷൻ കൊണ്ട് മാത്രം വിജയിക്കില്ലെന്നാണ് അർജുൻ വി അക്ഷയ ട്രോളന്മാരോട് പറയുന്നത്.

arjun v akshaya fb post about varshangalku sesham movie

കുറിപ്പ് വായിക്കാം

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ‘വർഷങ്ങൾ

VSnte OTT release തൊട്ട് സോഷ്യൽ മീഡിയയിൽ, അതിലെ അഭിനേതാക്കളെ വ്യക്തിഹത്യ ചെയ്യലും, പരിഹാസങ്ങളും എല്ലാ ദിവസവും കണ്ടു വരാണ്…
ബോഡി ഷേമിങ്ങിനെ വെളുപ്പിക്കാൻ ഉള്ള പോസ്റ്റുകൾ വരെ…💩👎
തട്ടത്തിൻ മറയത്ത്, ജേക്കബിന്റെ സ്വർഗ്ഗരാജ്യം,ഹൃദയം, അങ്ങനെ ബോക്സ്‌ ഓഫീസ് ഹിറ്റ്‌ ആയ വേണ്ടുവോളം സിനിമകൾ ഉള്ള സംവിധായകൻ ആണ് വിനീത് ശ്രീനിവാസൻ…
മാത്രമല്ല 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ പടം ആണ് വർഷങ്ങൾക്ക് ശേഷം…
നല്ലതല്ലാത്ത ഒരു പടം പ്രോമോഷൻ കൊണ്ട് മാത്രം വിജയിക്കില്ല…
ഓഡിയൻസിനെ പിടിച്ചിരുത്തുന്ന മാജിക്‌ അറിയാവുന്ന സംവിധായകന് മാത്രേ തന്റെ സിനിമയെ ഒരു രണ്ടാം പകുതി കൊണ്ട് Uplift ചെയ്യാൻ സാധിക്കു…
തിയേറ്ററിൽ ജനങ്ങൾ കണ്ട് വിജയിപ്പിച്ച, ഈ കഴിഞ്ഞ ആഴ്ച വരെ തിയേറ്ററിൽ ഓടിയ പടത്തെ കുറ്റം പറയുന്നവർ ഒന്ന് ആലോചിക്കാ…
മെജോറിറ്റി ഓഡിയൻസിന്റെ ഫീഡ്ബാക്ക് കൊണ്ടുള്ള സിനിമയുടെ വിജയം ആണോ,
സ്വന്തം കാഴ്ചപ്പാടുകൾ ആണോ പ്രശ്നം എന്ന്..