മുബീന് റൗഫ് സംവിധാനം ചെയ്യുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. സിദ്ധിഖ് സമാന്, അമാന ശ്രീനി തുടങ്ങിയ താരങ്ങളാണ് ഗാനരംഗത്തിലുള്ളത്. ‘ഇന്നീ രാവില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് അനൂപ് ജിയാണ്. ശ്രീകാന്ത് എസ് നാരായണനാണ് സംഗീതം. കെ. എസ്. ഹരിശങ്കറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മുബീന് റൗഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍വ്വഹിച്ചിരിക്കുന്നത്. നാട്ടിന്‍പുറത്തുകാരനായ ആരോമല്‍ എന്ന ചെറുപ്പക്കാരന്റെ പ്രണയവും തുടര്‍ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രസകരമായ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ മുന്നേറുന്ന ഒരു ഫാമിലി റൊമാന്റിക് ഡ്രാമയാണ് ചിത്രമെന്ന് നേരത്തെ പുറത്തുവന്ന വീഡിയോകളില്‍ നിന്ന് വ്യക്തമായിരുന്നു.
ഫ്രെയിം 2 ഫ്രെയിം മോഷന്‍ പിക്ച്ചേര്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സിദ്ധിഖ് സമാന്, അമാന ശ്രീനി, സലിം കുമാര്‍, വിനോദ് കോവൂര്‍ എന്നിവര്‍ക്ക് പുറമേ ഋഷി സുരേഷ്, അഭിലാഷ് ശ്രീധരന്, റമീസ് കെ., ഹബീന, ഇന്ദു ഹരിപ്പാട്, രവി, അക്ഷയ് അശോക്, മെല്ബിന് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ -മിര്‍ഷാദ് കൈപ്പമംഗലം, ഛായാഗ്രഹണം -എല്‍ദോ ഐസക്, ക്രിയേറ്റീവ് ഡയറക്ടര്‍ -അമരിഷ് നൗഷാദ്, കലാസംവിധാനം -സിദ്ധിഖ് അഹമ്മദ്, പശ്ചാത്തല സംഗീതം -ശ്രീകാന്ത് എസ്. നാരായണ്‍, ഗാനരചന -രശ്മി സുശീല്‍, മിര്‍ഷാദ് കൈപ്പമംഗലം, അനൂപ് ജി, സംഗീതം -ചാള്‍സ് സൈമണ്‍, ശ്രീകാന്ത് എസ്. നാരായണ്‍, എഡിറ്റിങ് & കളറിസ്റ്റ് -അമരീഷ് നൗഷാദ്, പി.ആര്.ഒ -അജയ് തുണ്ടത്തില്‍.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…