കിങ് ഓഫ് കൊത്ത വന്‍ വിജയം ആയാല്‍ മലയാള സിനിമയുടെ തന്നെ തലവര മാറുമെന്ന് ഉറപ്പാണ്

ദുല്‍ഖര്‍ സല്‍മാന്റെ മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ കിങ് ഓഫ് കൊത്തയ്ക്ക് വേണ്ടിയുള്ള ആകാംക്ഷയിലാണ് ആരാധകര്‍. നാളെ ചിത്രം തിയേറ്ററുകളിലെത്തുകയാണ്. നിരവധി പേരാണ് ചിത്രത്തെ കുറിച്ചുള്ള കുറിപ്പുകളുമായി എത്തുന്നത്. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കിങ് ഓഫ് കൊത്ത വന്‍ വിജയം ആയാല്‍ മലയാള സിനിമയുടെ തന്നെ തലവര മാറുമെന്ന് ഉറപ്പാണെന്നാണ് ആര്‍ഷക് മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇത് വലിയ ബിഗ് സ്‌കേലില്‍ ഒരുങ്ങുന്ന പടമാണ് അതൊക്കെ മനസിലാക്കാന്‍ പറ്റുന്ന ഒരു പ്രൊഡ്യൂസര്‍ കൂടെ ഉണ്ടെങ്കിലേ സാധ്യമാകൂ – ശ്രീനാഥ് രാജേന്ദ്രന്‍ ( Kurupp Pressmeet ) ??
എനിക്ക് പ്രൊഡക്ഷന്റെ ഭാഗത്ത് നിന്ന് ഒരു പ്രഷറും ഉണ്ടായിട്ടില്ല
4,5 സ്ഥലങ്ങളിലായി വലിയ രീതിയില്‍ സെറ്റ് ഇട്ടാണ് കൊത്ത ഷൂട്ട് ചെയ്തിരിക്കുന്നത്
പ്രൊഡക്ഷന്‍ സൈഡ് കൂടെ ok ആയാലേ ഇതൊക്കെ നടക്കൂ – അഭിലാഷ് ജോഷി ( Recent Interview ) ??
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും വരുത്താതെ മലയാളത്തിലെ ഏറ്റവും മികച്ച പ്രൊഡക്ഷന്‍ കമ്പനി ആയി മാറി കൊണ്ടിരിക്കുകയാണ് Wayfarer Films ??
King of Kotha വന്‍ വിജയം ആയാല്‍ മലയാള സിനിമയുടെ തന്നെ തലവര മാറുമെന്ന് ഉറപ്പാണ് ??
തമിഴും തെലുങ്കും ഇപ്പൊ കന്നഡ ഒക്കെ പോലെ ഇവിടെയും വരും കാലങ്ങളില്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കാം

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കിങ് ഓഫ് കൊത്ത’. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. കണ്ണന്‍ എന്ന കഥാപാത്രമായി തെന്നിന്ത്യയില്‍ ഡാന്‍സിങ് റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീര്‍ കല്ലറക്കല്‍ എത്തുന്നു. ഷാഹുല്‍ ഹസ്സന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി തമിഴ് താരം പ്രസന്ന എത്തുന്നു. താര എന്ന കഥാപാത്രത്തില്‍ ഐശ്വര്യാ ലക്ഷ്മിയും മഞ്ജുവായി നൈലാ ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പന്‍ വിനോദ്, ടോമിയായി ഗോകുല്‍ സുരേഷ്, ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകന്‍, മാലതിയായി ശാന്തി കൃഷ്ണ, ജിനുവായി വാടാ ചെന്നൈ ശരണ്‍, റിതുവായി അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളിലെത്തുന്നത്.

ജേക്‌സ് ബിജോയ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് സം?ഗീതസംവിധാനം നിര്‍വഹിക്കുന്നത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരം?ഗങ്ങളൊരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം:നിമിഷ് രവി, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍. ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,മേക്കപ്പ് :റോണെക്‌സ് സേവിയര്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ, സ്റ്റില്‍സ്: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വെഫേറര്‍ ഫിലിംസ്, പിആര്‍ഓ പ്രതീഷ് ശേഖര്‍.

Gargi

Recent Posts

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

1 hour ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

2 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

2 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

4 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

6 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

6 hours ago