നടി ആക്രമിക്കപ്പെട്ടതിന് ശേഷം വലിയ തോതിലുള്ള വിവാദങ്ങളും വിമര്ശനങ്ങളുമാണ് ദിലീപിനെതിരെ വന്നത്. ഈ സംഭവത്തിന് ശേഷം ദിലീപ് എന്ന നടന്റെ ജീവിതം തന്നെ മാറി മറിഞ്ഞു എന്ന് പറയാം. ദിലീപിന്റെ പേരിൽ കുറ്റം ആരോപിക്കപ്പെട്ട ഈ കേസിൽ ദിലീപ് മൂന്ന് മാസത്തോളം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. എന്നാൽ പുറത്തിറങ്ങിയെങ്കിലും ദിലീപ് വീണ്ടും പഴയത് പോലെ അഭിനയത്തിൽ സജീവമായില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വളരെ ചുരുക്കം സിനിമകളിൽ ആണ് ആണ് താരം അഭിനയിച്ചിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം വലിയ രീതിയിൽ ഉള്ള വിമർശനങ്ങൾ ആണ് ദിലീപിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. എന്നാൽ ഇപ്പോൾ തന്റെ കാരിയറിലേക്ക് തിരിച്ച് വരവ് നടത്തുകയാണ് ദിലീപ്.
രാമലീല ആണ് ഒടുവിൽ തിയേറ്ററിൽ ഹിറ്റ് ആയ ദിലീപ് ചിത്രം. ഇപ്പോഴിതാ രാമലീല ഇറങ്ങിയ സമയത്ത് ഉണ്ടായ അനുഭവങ്ങൾ തുറന്നു പറയുകയാണ് അരുൺ ഗോപി. അരുൺ ഗോപി പറയുന്നത് ഇങ്ങനെ, ദിലീപ് എന്ന നടന്റെ ജനപ്രീതി കുറഞ്ഞു എന്ന് താൻ വിശ്വസിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ മറ്റുമായി ദിലീപിനെതിരെ ചിലർ പ്രവർത്തിക്കുന്നു എന്ന കാര്യം സത്യമാണ്. ഇന്നും കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട നടന്മാരിൽ തന്നെയാണ് ദിലീപിന്റെ സ്ഥാനവും. രാമലീല ഇറങ്ങിയ സമയത്ത് ഞങ്ങൾ ബംഗാളികളെ ഇറക്കിയാണ് തിയേറ്ററിൽ ആളുകൾ ഉണ്ടെന്നു ബോധ്യപ്പെടുത്തിയത് എന്ന് ചിലർ പറഞ്ഞു. ഇതിൽ തനിക്ക് ഒന്നും പറയാനില്ല.
ദിലീപ് എന്ന നടന് ആളുകളുടെ മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടായിരിക്കാം. എന്നാൽ അതൊന്നും ദിലീപ് എന്ന നടന്റെ ഇമേജിനെ ബാധിച്ചിട്ടില്ല. ഇപ്പോൾ കുറച്ച് കേസുകളും മറ്റുമായി ചുറ്റപ്പെട്ടു കിടക്കുകയാണ് അദ്ദേഹം. ആ കേസുകൾ ഒക്കെ ക്ലിയർ ആകുന്ന സമയത്ത് അദ്ദേഹത്തിനോടുള്ള ആളുകളുടെ തെറ്റിദ്ധാരണകൾ എല്ലാം മാറുമെന്നുമാണ് അരുൺ ഗോപി പറയുന്നത്. ബാന്ദ്രയാണ് അടുത്തതായി റിലീസിന് ഒരുങ്ങുന്ന ദിലീപ് ചിത്രം. തെന്നിന്ത്യൻ താരറാണി തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ബാന്ദ്ര. ചിത്രം ഉടൻ തന്നെ പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…