Categories: Film News

ദിലീപേട്ടൻ എന്നോട് അന്ന് അങ്ങനെയാണ് പറഞ്ഞത്, അരുൺ ഗോപി

രാമലീലയ്ക്ക് ശേഷം ദിലീപും സംവിധായകൻ അരുൺ ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ബാന്ദ്ര. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജയിലിൽ കഴിയുന്ന സമയത്ത് ആണ് രാമലീല റിലീസിന് എത്തുന്നത്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ആദ്യ സിനിമ എന്ന് പറയുന്നത് അവന്റെ സിനിമ ജീവിതത്തിലെ നിർണ്ണായകമായ കാര്യമാണ്. അരുൺ ഗോപിയുടെയും ആദ്യ സിനിമയായിരുന്നു രാമലീല. അതും ദിലീപിനെ പോലെ സാറ്റലൈറ്റ് വാൽയുവും ജനപ്രീതിയും ഒരുപാട് ഉള്ള നടനൊപ്പം. മുളകുപാടം ഫിലിംസ് നിർമ്മാണം കൂടി ഏറ്റെടുത്തതോടെ വിജയത്തിന്റെ പ്രതീക്ഷകൾ അരുൺ ഗോപിക്ക് ഏറെ ആയിരുന്നു. എന്നാൽ എല്ലാം തകിടം മറിഞ്ഞത് ഒറ്റ ദിവസം കൊണ്ടാണ്. കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ രാമലീലയുടെ റിലീസ് മാറ്റി വെയ്ക്കുകയായിരുന്നു.

മൂന്ന് മാസത്തോളമാണ് ദിലീപ് ജയിലിൽ കഴിഞ്ഞത്. എന്നാൽ ദിലീപ് ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ തന്നെ രാമലീല പ്രദർശനത്തിന് എത്തുകയും വലിയ വിജയം നേടുകയും ചെയ്തിരുന്നു. ഇപ്പോൾ ബാന്ദ്രയുടെ പ്രമോഷൻ പരിപാടികളിൽ എത്തിയപ്പോൾ രാമലീലയുടെ റിലീസിനെ കുറിച്ച് അരുൺ ഗോപി പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. അരുൺ ഗോപിയുടെ വാക്കുകൾ ഇങ്ങനെ, ഏറ്റവും ക്രൂഷ്യലായ സാഹചര്യത്തിൽ കൂടി കടന്നു പോയ സമയങ്ങൾ ആയിരുന്നു അത്. ഇങ്ങനെ ഉള്ള സാഹചര്യങ്ങളിൽ അതിനെ അതിജീവിക്കാൻ വേണ്ടി നമ്മൾ നമ്മളെ തന്നെ സജ്ജമാകും. എന്റെ സിനിമയിൽ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെ സാഹചര്യങ്ങളൂം കാലാവസ്ഥയും അനുകൂലമായ ഒരു ദിവസം രാമലീല പ്രദർശനത്തിന് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.

രാമലീല കാണരുത് എന്ന് വലിയ വിഭാഗം ആളുകളും പറഞ്ഞു. ഒരു അവതാരകൻ തന്റെ ചാനലിൽ കൂടി പരസ്യമായി പറഞ്ഞു രാമലീല ആരും കാണരുത് എന്ന്. റീലീസ് തീയതി എടുത്തതിന് ശേഷം ഞാൻ ദിലീപേട്ടൻ കാണാൻ ജയിലിൽ പോയപ്പോൾ ദിലീപേട്ടൻ എന്നോട് പറഞ്ഞത്, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലടാ, അത് കൊണ്ട് നമ്മുടെ സിനിമ ജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നാണ്. എന്തെങ്കിലും ഒരു നേര് ഉള്ളിൽ ഉള്ളവർക്കേ അങ്ങനെ പറയാൻ കഴിയു എന്ന് എനിക്ക് അറിയാമായിരുന്നു. ഒരു ഭാഗത്ത് സിനിമയെ തകർക്കാൻ ഒരു വിഭാഗം ആളുകൾ നിൽക്കെയാണ് സിനിമാ റിലീസ് ചെയ്തു വിജയിപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞത് എന്നാണ് അരുൺ ഗോപി പറയുന്നത്.

Devika

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

11 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

16 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

18 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago