മതം തീർക്കുന്ന തീവ്രതയിൽ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക! അരുൺഗോപി

മലയാളത്തിലെ സുപ്പെർഹിറ് സംവിധായകരിൽ ഒരാളാണ് അരുൺ ഗോപി ദിലീപിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ചിത്രം രാമലീല വൻ വിജയമാണ് കൈവരിച്ചത്. ഇതോടെ സൂപ്പർ ഹിറ്റ് സംവിധായകരുടെ പട്ടികയിൽ അരുൺഗോപി ഇടം പിടിക്കുകയുണ്ടായി. സിനിമക്ക് പുറമെ സാമൂഹിക പ്രശ്ങ്ങളിലും ആറുഗോപി ഇടപെടാറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്.

ഇപ്പോൾ താരത്തിന്റെ ഫേസ്ബുക് പോസ്റ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. അഫ്ഗാനിസ്ഥാൻ വിഷയത്തെ ഉള്കൊള്ളിച്ചുള്ള കുറിപ്പാണ് അരുൺ തന്റെ സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുന്നത്. ഈ പോസ്റ്റ് നിമിഷ നേരംകൊണ്ടാണ് വൈറൽ ആയത്. പോസ്റ്റിനെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി വ്യക്തികളാണ് എത്തുന്നത്. പോസ്റ്റിന്റെ പൂർണ്ണരൂപം : ചൈനയിലെ വുഹാനിൽ കോവിഡ് പടർന്നപ്പോൾ അതങ്ങു ചൈനയിൽ അല്ലേയെന്നു ആശ്വസിച്ചിരുന്ന ജനതയാണ് നമ്മൾ..കാബൂളും കേരളവും ഒന്നും ദൂരം കൊണ്ട് അളക്കണ്ട..!! മതം തീർക്കുന്ന തീവ്രതയിൽ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക!

നമ്മുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും സംസ്കാരത്തിലും കലയിലും എന്തിനേറെ വിദ്യാഭ്യാസത്തിൽ പോലും മതം കുത്തിനിറച്ചു അവര് ഇല്ലാതാക്കാൻ ശ്രമിക്കുന്ന നമ്മളെത്തന്നെയാണെന്നു അറിഞ്ഞു ഒറ്റപ്പെടുത്തുക ഇല്ലെങ്കിൽ പലായനം എന്നത് കേട്ടുകേൾവി അല്ലാതാകാൻ കാലതാമസം വരില്ല! നന്മയുള്ള മനുഷ്യർ ഇനിയും മരിക്കാത്ത നാട്ടിൽ പുതുവർഷം ആശംസിക്കാതെ വയ്യ, അതുകൊണ്ടു മാത്രം നല്ല പുലരികൾക്കായി പ്രതീക്ഷയോടെ പുതുവർഷാശംസകൾ