അയാളെ വിശ്വസിച്ചതാണ്‌ എനിക്ക് പറ്റിയ തെറ്റ്, ഇപ്പോൾ അയാൾ എന്റെ സുഹൃത്തിന്റെ കാമുകൻ ആര്യ !!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. താരം അഭിനയരംഗത്ത് എത്തിയിട്ട് വര്‍ഷങ്ങളായി എങ്കിലും കൂടൂതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയായിരുന്നു. അതിനാല്‍ ആര്യ ബാബു എന്ന പേരിനേക്കാള്‍ അധികം മലയാളികള്‍ക്ക് പരിചയം ബഡായി ആര്യ എന്ന വിളിപ്പേരാകും. പിന്നീട് ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെയാണ് ആര്യയെ എല്ലാവരും മനസിലാക്കി തുടങ്ങിയത്. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ആര്യ നിരവധി ആരാധകരെയും സ്വന്തമാക്കിയിരുന്നു.

ഇപ്പോൾ തന്റെ പ്രണയ നഷ്ട്ടത്തെപ്പറ്റി ഒരു അഭിമുഖത്തിനിടയിൽ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഞാൻ ഷാൻ എന്ന വ്യക്തിയുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാനും ആലോചിച്ചിരുന്നു, അയാളെ വിഷ്വസിച്ചതാണ് താൻ ചെയ്ത തെറ്റ്, ബിഗ് ബോസ്സിൽ പങ്കെടുക്കാൻ പോകാൻ വരെ അയാളാണ് എന്നെ എയർപോട്ടിൽ കൊണ്ടാക്കിയത്, കൂടാതെ അവിടെ വെച്ച് പ്രണയത്തെക്കുറിച്ച് തുറന്ന് പറയുമോ എന്നയാൾ ചോദിച്ചിരുന്നു, പറയേണ്ടി വന്നാൽ പറയുമെന്ന് പറഞ്ഞപ്പോൾ, നോക്കിയും കണ്ടും പറയണം എന്നായിരുന്നു തിരിച്ചുള്ള മറുപടി. അതിന്റെ അർഥം ഞാൻ പിന്നാണ് മനസിലാക്കിയത്, അന്ന് മുതൽ അയാൾ എന്നെ ഒഴിവാക്കാൻ ശ്രമം തുടങ്ങിയിരുന്നു. പിന്നീട് ഞാൻ ഡിപ്രഷനിലായിരുന്നു. പാനിക്ക് അറ്റാക്ക് വരെ വന്നിരുന്നു. അയാൾ എനിക്ക് ഒരുപാട് പ്രതീക്ഷകൾ തന്നിരുന്നു, കൂടാതെ വിവാഹം കഴിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അയാള്‍ തന്റെ സുഹൃത്തുമായി പ്രണയത്തിലാണെന്നും ആര്യ പറയുകയുണ്ടായി.

Rahul Kochu