പക്വതയില്ലാത്ത പ്രായത്തിൽ എടുത്ത മോശം തീരുമാനം ആയിരുന്നു അത്!

പ്രേക്ഷകരുടെ പ്രിയതാരമാണ് ആര്യ, ബഡായി ബംഗ്ലാവിൽ കൂടിയാണ് ആര്യ പ്രമുഖയായത്, ബിഗ്‌ബോസിൽ എത്തിയപ്പോൾ ആര്യ തന്റെ കുടുംബജീവിതത്തെ കുറിച്ച്പറഞ്ഞിരുന്നു, അതിൽ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. അവതാരകയായും നടിയായുമെല്ലാം തിളങ്ങുന്നതിന്റെ ഇടയിൽ ആണ് താരം ബിഗ് ബോസ്സിൽ മത്സരിക്കാൻ എത്തിയത്. ബിഗ്‌ബോസിൽ എത്തിയപ്പോൾ താരത്തെ എല്ലാവരും കൂടുതൽ മനസ്സിലാക്കി. ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു.

Arya started youtube channel

ഇപ്പോൾ വിവാഹ മോചനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ആര്യ. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വിഡിയോയിൽ കൂടിയാണ് വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും മനസ്സ് തുറന്നത്. പക്വതയില്ലാത്ത പ്രായത്തിൽ ആയിരുന്നു തന്റെ വിവാഹം എന്നും ആ പ്രായത്തിലെ എടുത്ത് ചാട്ടം മാത്രം കൊണ്ടാണ് വിവാഹം നടന്നതെന്നും എന്നാൽ പരസ്പ്പരം അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ പരസ്പ്പര സമ്മദത്തോടെ പിരിയുകയായിരുന്നുവെന്നും ആര്യ പറഞ്ഞു. ഞങ്ങൾ തമ്മിൽ പിരിഞ്ഞാണ് താമസിക്കുന്നതെങ്കിലും മകളുടെ കാര്യത്തിൽ ഞങ്ങൾ ഒന്നിച്ചാണ് തീരുമാനം എടുക്കുന്നതെന്നും ഡിവോഴ്സ് ആയെങ്കിലും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും താരം പറഞ്ഞു.

ഇവരുടെ മകൾ റോയ അച്ഛനും അമ്മയ്ക്കും ഒപ്പം മാറി മാറിയാണ് താമസിക്കുന്നത്. ആര്യ ബിഗ് ബോസ്സിൽ ആയിരുന്നപ്പോൾ റോയിയുടെ പിറന്നാൾ അച്ഛന്റെ വീട്ടിൽ അച്ഛനുമൊപ്പമാണ് റോയ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം പുറത്ത് വന്നിരുന്നു. അടുത്തിടെ മകൾക്ക് പഠിക്കാൻ വേണ്ടി അവളുടെ അച്ഛൻ വീട്ടിൽ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയത് ആര്യ തന്നെ പ്രേക്ഷകാരുമായി പങ്കുവെച്ചിരുന്നു. ഇരുവരും തമ്മിൽ നിയമപരമായി ബന്ധം വേർപ്പെടുത്തിയെങ്കിലും ഇപ്പോഴും സുഹൃത്തുക്കൾ ആണെന്നും മകളുടെ കാര്യങ്ങൾ ഇരുവരും ഒന്നിച്ചാണ് തീരുമാനം എടുക്കുന്നതെന്നും ആര്യ നേരുത്തെ തന്നെ പറഞ്ഞിരുന്നു.

Sreekumar R