ഇത് വെറും ഒരു ഷോ മാത്രമാണെന്ന് ആദ്യം നിങ്ങൾ മനസ്സിലാക്കണം, ആര്യ

Follow Us :

ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ ബഡായ്. അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ച ശേഷമാണ് ആര്യ ബിഗ് ബോസിലെത്തുന്നത്. എ്ന്നാല്‍ ബിഗ് ബോസിലൂടെ ആര്യയെ തേടിയെത്തിയത് വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമായിരുന്നു. കടുത്ത സൈബര്‍ ആക്രമണാണ് അക്കാലത്ത് ആര്യ നേരിട്ടത്. ഷോയില്‍ നിന്നും പുറത്ത് വന്ന ശേഷവും അത് തുടര്‍ന്നിരുന്നു. ആര്യയോട് ഫേവററ്റിസം കാണിക്കുന്നുവെന്നടക്കം സോഷ്യല്‍ മീഡിയ ആരോപിച്ചിരുന്നു. മാത്രമല്ല ആര്യയ്ക്ക് ആര്യ വെമ്പാല എന്നൊരു പേര് നല്‍കാനും സോഷ്യല്‍ മീഡിയ തയ്യാറായി. എന്നാല്‍ കാലം മാറിയപ്പോള്‍ ആര്യയെ എല്ലാവരും തിരിച്ചറിഞ്ഞു. ഇപ്പോഴിതാ അന്ന് ആര്യയെ വെമ്പാല എന്ന് വിളിച്ചതിന് മാപ്പ് ചോദിച്ചയാള്‍ക്ക് ആര്യ മറുപടി നല്‍കിയിരിക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് ആര്യ പ്രതികരിച്ചത്.

സോഷ്യല്‍ മീഡിയയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനിടെയായിരുന്നു സംഭവം. അന്ന് ഞാനും നിങ്ങളെ വെമ്പാല എന്ന് വിളിച്ചിരുന്നു. അന്ന് മുതല്‍ നിങ്ങളെ ഫോളോ ചെയ്യുന്നുണ്ട്. ഇപ്പോള്‍ എനിക്കറിയാം ഞാന്‍ തെറ്റായിരുന്നു എന്ന് എന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ഈ കമന്റ് വായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. തന്നെ തെറ്റിദ്ധരിച്ചിരുന്നുവെന്നും ഇപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കുന്നുവെന്നും പറഞ്ഞ് ഇതുപോലെ ഒന്ന് രണ്ടു പേര്‍ മെസേജ് അയിച്ചിട്ടുണ്ട് എന്നും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നുവെന്നും അത് പറയാനുള്ള മനസുണ്ടായല്ലോ എന്നുമായിരുന്നു ആര്യയുടെ മറുപടി. എല്ലാവരോടും ഒന്നേ പറയാനുള്ളു. ഇതൊരു ഷോ ആണ്. ബിസിനസ് ആവശ്യത്തിന് വേണ്ടി നടത്തുന്നൊരു ഷോയാണിത്. ഇതില്‍ വരുന്ന ടെലികാസ്റ്റ് വച്ചിട്ട് അകത്ത് പോകുന്നവരെ വ്യക്തിപരമായി ജഡ്ജ് ചെയ്യരുത്. പുറത്ത് വന്ന ശേഷം അവര്‍ ജീവിതത്തില്‍ എങ്ങനെയാണെന്ന് നോക്കൂ, എന്നിട്ട് ജഡ്ജ് ചെയ്യൂ. അതിനകത്ത് കാണുന്നത് വച്ച് അവരുടെ വ്യക്തിത്വതവും മാനസികാവസ്ഥയും ജഡജ് ചെയ്യരുതെന്നും ആര്യ വ്യക്തമാക്കി.

ബിഗ് ബോസില്‍ പങ്കെടുത്തതില്‍ കുറ്റബോധം തോന്നിയതായി നേരത്തെ ആര്യ പറഞ്ഞിരുന്നു. ഷോ ആണോ സൈബര്‍ അറ്റാക്ക് ആണോ അതിന് കാരണമെന്നാണ് ഒരു ആരാധകന്‍ താരത്തോട് ചോദിച്ചത്. രണ്ടും എന്നായിരുന്നു അതിന് ആര്യയുടെ മറുപടി. തന്നെ നെഗറ്റീവ് വ്യക്തിയായിട്ടാണ് ഷോയില്‍ മൊത്തം കാണിച്ചത്. ഷോ കാരണം എനിക്ക് കിട്ടിയ പേരാണ് വെമ്പാല, വിഷം എന്നതൊക്കെ. എനിക്കറിയാം ഞാന്‍ അത്രയും നെഗറ്റീവ് ആയിട്ടുള്ള വ്യക്തിയല്ലെന്ന്. നെഗറ്റീവ് മാത്രമായി ഒരാള്‍ക്ക് ജീവിക്കാന്‍ സാധിക്കുമോ? ഒരു നന്മയുമില്ലാതെ ജീവിക്കാന്‍ പറ്റുമോ? എന്നാണ് ആര്യ ചോദിക്കുന്നത്. ഷോ മാന്യുപ്പുലേറ്റീവ് ആണ് എന്നും അവര്‍ക്ക് വേണ്ടത് പോലെ പ്രേക്ഷകരേ കാണിക്കുകയുള്ളൂവെന്നും അത് കാരണം വരുന്ന സൈബര്‍ അറ്റാക്കാണ്. അതിനാല്‍ സൈബര്‍ അറ്റാക്കിനെ മാത്രം കുറ്റപ്പെടുത്താനാകില്ല. അങ്ങനെ കാണിച്ചതു കൊണ്ടാണ് സൈബര്‍ അറ്റാക്ക് വന്നതെന്നും ആര്യ പറയുന്നു. മാത്രമല്ല സീസൺ സിക്സിലെ മത്സരാർത്ഥികളെ കുറിച്ചും ആര്യ സംസാരികുന്നുണ്ട്.

ജാസ്മിന് സൈബര്‍ അറ്റാക്ക് ഉണ്ടാകുമ്പോള്‍ കൂടെ നില്‍ക്കുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. ജാസ്മിന്‍ എന്നല്ല, സൈബര്‍ അറ്റാക്ക് ആരു നേരിട്ടാലും കൂടെ നില്‍ക്കുമെന്നും സൈബര്‍ അറ്റാക്ക് വലിയ തെറ്റാണ്. ഒരു ഗെയിം ഷോയില്‍ പങ്കെടുത്തുവെന്ന് കരുതി ഒരാളെ സോഷ്യല്‍ മീഡിയയില്‍ തേജോവധം ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ലയെന്നും ഗെയ്മിനെ വിമര്‍ശിക്കാം. ആരോഗ്യപരമായും തമാശയായും വിമര്‍ശിക്കാം. അതും കടന്ന് പരിധി വിട്ടു പോകുന്നതാണ് സൈബര്‍ അറ്റാക്ക്. അത് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ബിഗ് ബോസില്‍ പോകുന്നവരാണ് എന്നും അതിന് വേണ്ടി അവരെ ഇട്ടു കൊടുക്കുന്നുമുണ്ട്. അതിനാല്‍ ഞാന്‍ അവരുടെ കൂടെ നില്‍ക്കും എന്നും ആര്യ കൂട്ടിച്ചേർത്തു. അതേസമയ സീസണ ടുവിൽ ഏറ്റവും കൂടുതൽ വിമര്ഷങ്ങൾ നേരിട്ട മത്സരാര്ഥിആയ്യിരുന്നു ആര്യ. ഇന്ന് ജാസ്മിനെ പോലെ തന്നെയായിരുന്നു ആര്യ സൈബർ അറ്റാക്ക് നേരിട്ടത്. എന്നാൽ അത് കോംബോ കളിച്ചിട്ടല്ല ചാനൽ ഫേവറിസം ചെയ്യുന്നു എന്ന കാരണം പറഞ്ഞായിരുന്നു.